Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രിയങ്ക ഗാന്ധി കൂടുതൽ ദിവസം വയനാട് ലോകസഭ മണ്ഡലത്തിൽ തെരഞ്ഞടുപ്പ് പ്രചരണം നടത്തും. കെ.സി വേണുഗോപാൽ എംപി.

22 Oct 2024 21:14 IST

UNNICHEKKU .M

Share News :


മുക്കം: പ്രിയങ്ക ഗാന്ധി വയനാട് ലോകസഭ മണ്ഡലത്തിൽ കൂടുതൽ ദിവസം തെരഞ്ഞടുപ്പ് പ്രചരണം നടത്തുമെന്ന് എ.ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൻ എം.പി. കോടഞ്ചേരിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.പ്രിയങ്ക ഗാന്ധി ലോകസഭയിലുണ്ടാവേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ് അതിനായി വയനാട് ലോകസഭ മണ്ഡലത്തിലെ

 ജനങ്ങൾ ഉജ്ജ്വല പശ്ചാതലമൊരുക്കുമെന്നും എം പി പറഞ്ഞു.. വയനാട് മണ്ഡലം യൂ.ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ പഞ്ചായത്ത് തല തെരഞ്ഞടുപ്പ് പ്രചരണ കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു 

  പ്രിയങ്ക   ഗാന്ധി കൂടുതൽ ദിവസം വയനാട്ടിലുണ്ടാവും . .മണ്ഡലത്തിലെ എല്ലാ ഭാഗങ്ങളിലും ഓടിയെത്താൻ ശ്രമിക്കും. ഇന്ന് പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും ഒരുമിച്ചാണ് എത്തുന്നത്. അടുത്ത ദിവസം 

രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും എത്തുന്നുണ്ട്. 

ഒരു വിമതശല്യവും കോൺഗ്രസിനെ ബാധിക്കില്ല.നന്നായിട്ടുള്ള വിജയം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് കൈവരിക്കും സരിന്റെ ആരോപണത്തിൽ യുഡിഎഫ് നേതൃത്വത്തിന് മറുപടി പറയേണ്ട ആവശ്യമില്ല. എൽഡിഎഫിന്റെ വോട്ട് വിൽക്കാൻ വെച്ചിട്ടുണ്ടോ എന്ന് അവരാണ് മറുപടി പറയേണ്ടത്. പാലക്കാട് സ്വന്തം വോട്ട് കൊണ്ടാണ് യുഡിഎഫ് വിജയിച്ചിട്ടുള്ളത് 

ഷാഫി പറമ്പിൽ ആദ്യമായിട്ടല്ലല്ലോ വിജയിച്ചത് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു യുഡിഎഫിനെ തോൽപ്പിക്കുമെന്ന പ്രചണ്ഡ പ്രചരണം ഇ.ശ്രീധരനെപ്പോലെ ഒരാൾക്കെതിരെ ജയിച്ചത് യൂ ഡി എഫ് ൻ്റെ കെട്ടുറപ്പാണ് കാണിക്കുന്നത് 'പാലക്കാട് പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിൽ 

സിപിഎം രണ്ടാം സ്ഥാനത്ത് എത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

പാലക്കാട് ബിജെപി ജയിക്കരുത്. 

തെരഞ്ഞെടുപ്പ് കാലത്ത് ആരുപിന്തുണക്കാൻ വന്നാലും സ്വീകരിക്കും വളരെ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫും കോൺഗ്രസും മുന്നോട്ടുപോവുന്നത്എല്ലാ വെല്ലുവിളികളും അതിജീവിച്ച ആളാണ് രമ്യ ഹരിദാസ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വന്ന കോലാഹലങ്ങളെ അവർ നേരിട്ടിട്ടുണ്ട് ചേലക്കര യുഡിഎഫ് തിരിച്ചുപിടിക്കും വേണുഗോപാൽ പറഞ്ഞു.

 

Follow us on :

More in Related News