Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Oct 2024 11:34 IST
Share News :
ഇടുക്കി: ഇടുക്കിയിൽ വീണ്ടും കുറിഞ്ഞി വസന്തം .ഉടുമ്പൻചോലക്ക് സമീപം ചതുരംഗപ്പാറ മലനിരകളിലാണ് കുറിഞ്ഞികൾ പൂത്തു തുടങ്ങിയിരിക്കുന്നത്. കുറിഞ്ഞിപൂക്കൾ മാത്രമല്ല മനോഹരമായ കാഴ്ചകളുടെ മലമുകൾ കൂടിയാണ് ചതുരംഗപ്പാറ.
രണ്ട് വർഷങ്ങൾക്ക് മുമ്പ് ഈ മലനിരകൾക്ക് എതിർ വശത്തുള്ള കള്ളിപ്പാറ മലനിരയിൽ വ്യാപകമായി കുറിഞ്ഞി പൂത്തിരുന്നു.
ഇതോടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഏറ്റവും കൂടുതൽ നീലക്കുറിഞ്ഞികൾ പൂവിട്ടത് ഈ മലനിരകളിലായിരുന്നു. അന്ന് രണ്ടു ലക്ഷത്തിലധികം ആളുകളാണ് ഈ മലകയറി കുറഞ്ഞി വസന്തം ആസ്വദിക്കാൻ എത്തിയത്. ആയിരക്കണക്കിന് അടി ഉയരത്തിൽ നിൽക്കുന്ന ആ മലയുടെ ഒത്ത നെറുകയിലാണ് ഇപ്പോൾ നീലക്കുറിഞ്ഞികൾ പൂവിട്ടിരിക്കുന്നത്.
ട്രക്കിങ്ങിനായി നടന്ന് മല കയറിയെത്തുന്ന സഞ്ചാരികൾക്ക് പുത്തൻ അനുഭവമാണ് ഇപ്പോൾ പൂത്തുനിൽക്കുന്ന നീലക്കുറിഞ്ഞികൾ.
പ്രകൃതി മനോഹാരിതയുടെ നടുവിൽ വീണ്ടും കുറഞ്ഞി വസന്തം വിരുന്നെത്തിയത് വലിയ പ്രതീക്ഷയാണ് വിനോദസഞ്ചാര മേഖലയ്ക്ക് പകർന്നു നൽകുന്നത്. നീലക്കുറിഞ്ഞികൾ മാത്രമല്ല മഞ്ഞുമൂടുന്ന മലനിരകളും തമിഴ്നാടിന്റെ വിദൂര ദൃശ്യവും എല്ലാം ചതുരംഗപാറയിൽ നിന്നുള്ള മനോഹര കാഴ്ചകളാണ്
Follow us on :
More in Related News
Please select your location.