Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Oct 2024 20:35 IST
Share News :
ഇടുക്കി: ഉണ്ണിയപ്പം വാങ്ങിയ ആള്‍ക്ക് പായ്ക്കറ്റില്‍ നിന്ന് ചത്ത പല്ലിയെ കിട്ടിയത് ലോട്ടറി അടിച്ചതുപോലെയായി. ഉണ്ണിയപ്പത്തിനൊപ്പം ചത്ത പല്ലിയെ കണ്ടെത്തിയത് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. പല്ലിക്ക് ഇരുപതിനായിരം വില. ലേലത്തില്‍ നടന്ന കാര്യമൊന്നുമല്ലിത്. ഉണ്ണിയപ്പത്തില്‍ അബദ്ധത്തില്‍ പെട്ട പല്ലിക്കാണ് റിക്കാര്‍ഡ് മൂല്യം വന്നത്. ഉണ്ണിയപ്പത്തില്‍ വീണ് ജീവന്‍ നഷ്ടപ്പെട്ട് എണ്ണയില്‍ പൊരിഞ്ഞ് പോയെങ്കിലും ഉടവ് തട്ടാതെ ഈ പല്ലി ഉണ്ണിയപ്പത്തിലും പായ്ക്കറ്റിലുമായി കിലോമീറ്റുകള്‍ സഞ്ചരിച്ച് കുമളിയിലെ വ്യാപാര സ്ഥാപനത്തിലെത്തിയതോടെയാണ് മൂല്യമേറിയത്.
ഉണ്ണിയപ്പ പായ്ക്കറ്റ് വാങ്ങിയ ആള്‍ ഉണ്ണിയപ്പം പാതി പൊട്ടിച്ച് അകത്താക്കാന്‍ നോക്കിയപ്പോഴാണ് ഉണ്ണിയപ്പ പായ്ക്കറ്റ് വാങ്ങിയ ആളുടെ തലേ വര മാറിയത്.
കുമളി ഗ്രേസ് തീയറ്ററിന് സമീപമുള്ള കടയില്‍ നിന്ന് ഉണ്ണിയപ്പം വാങ്ങിയ ആള്‍ കട ഉടമയുമായി തര്‍ക്കത്തിലായ തോടെ പല്ലി പ്രശ്‌നം പരിഹരിക്കപ്പെട്ടു എന്നാണ് നാട്ടുകാര്‍ പറയുന്നത്. പെരുംമ്പാവുരിലെ ഒരു കമ്പനിയുടെതായിരുന്നു ഈ കടയില്‍ വിറ്റ ഉണ്ണിയപ്പം. വാര്‍ത്ത സോഷ്യല്‍ മിഡിയയില്‍ വൈറല്‍ ആയതോടെ കമ്പനി ഇടപെ ട്ട തായാണ് നാട്ടുകാരും പറയുന്നത്. ഇരുപതിനായിരം രൂപ പരാതിക്കാരന് ഗൂഗിള്‍ പേ ചെയ്തു പല്ലി പ്രശ്‌നം പരിഹരിച്ചതായാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വരുന്നത്.
Follow us on :
More in Related News
Please select your location.