Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേഘങ്ങളെ തൊട്ട പ്രതീതിയും, കോട മഞ്ഞിൻ്റെ പുതപ്പിട്ടും സാഹസിക ഉല്ലാസ യാത്രക്ക് പൊൻമുടിയിലേക്ക് സഞ്ചാരികൾ സജീവം .

22 Oct 2024 14:45 IST

UNNICHEKKU .M

Share News :



-എം. ഉണ്ണിച്ചേക്കു.


പൊൻമുടി : മേഘങ്ങളെ തൊട്ടും, കോടമഞ്ഞിൻ്റെ പുതപ്പിൽ ഒരു സാഹസികമായ ഉല്ലാസയാത്ര പ്രതീതിക്കും പൊൻമുടിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വൻ പ്രവാഹം. ശനി, ഞായർ ദിവസങ്ങളിലും മറ്റു ദിവസങ്ങളിലും മൂടൽമഞ്ഞ് ആസ്വദിച്ചും, മഴയിലും മനം കുളിർത്ത് പൊൻമുടിയുടെ മലകൾ കീഴടക്കാൻ നൂറ് കണക്കിന് സഞ്ചാരികളാണ് ദിവസവും എത്തുന്നത്.. മാമലകളും, ചോലവനങ്ങളും പുൽമേടുകളുടെ  വിശാലതയും പാറക്കൂട്ടങ്ങൾ തീർക്കുന്ന അതി മനോഹരമായ ദൃശ്യചാരുതയാണ് പൊൻമുടി സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. കേരളക്കാർക്കും വിദേശികൾക്കു മടക്കം ഇഷ്ടപ്പെട്ട പ്രകൃതിയുടെ വശ്യമായ വിനോദ സഞ്ചാര കേന്ദ്രമാണിത്. കഴിഞ്ഞ ഓണനാളുകളിൽ ദിവസവും രണ്ടായിരത്തോളം സഞ്ചാരികളാണ് പൊൻമുടി പ്രകൃതി തീർത്ത മാമല നാട് സഞ്ചാരികളെ വരവേറ്റത് സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിൽ . മലമുകൾ ഭാഗം കീഴടക്കിയാൽ അക്ഷരാർത്ഥത്തിൽ ആഹ്ലാദത്തിൻ്റെ ആർപ്പ് വിളികളായി മാറുകയായി. തിരുവനന്തപുരം നഗരത്തിൽ നിന്ന് വിതുര വഴി 55ലേറെ കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ പൊൻമുടിയിലെത്താം. യാത്രക്കിടയിൽ ഒരു കിലോ മീറ്റർ വലത് ഭാഗത്തുകൂടിയുള്ള കാട്ടിലൂടെ സഞ്ചരിച്ചാൽ മീൻമുട്ടി വെള്ളച്ചാട്ടവും സഞ്ചാരികൾക്ക് ഹൃദ്യമായ അനുഭവമാണ്. പൊൻമുടിയിലേക്ക് വന വകുപ്പിൻ്റെ കല്ലാർ ചെക്ക് പോസ്റ്റിലെ ഗോൾഡൺ വാലി ക്കടുത്ത കൗണ്ടറിൽ നിന്ന് 40 രൂപയുടെ ടിക്കറ്റ് എടുക്കേണം. കാറിന് 40 രൂപ പാർക്കിംങ്ങ് ചാർജ്ജ് കൊടുക്കണം. വാഹനങ്ങൾ പൂർണ്ണ പരിശോധകഴിഞ്ഞ് പൊൻ മുടി ലക്ഷ്യമിട്ടുള്ള യാത്ര തുടങ്ങി അരമണിക്കൂർ പിന്നിട്ടാൽ കാടിൻ്റെ ഇരുണ്ട പച്ചപ്പും, കാട്ടരുവിയുടെ സംഗീതവും, കുരുവി പക്ഷികളുടെയും, മയിൽ കൂട്ടങ്ങളുടെയും കലപില ശബ്ദങ്ങളും കേട്ടുള്ള ഇരുപത്തിരണ്ട് ഹെയർ പിന്നുകൾ (വളവുകൾ) സുന്ദരമായ മായ റോഡിലൂടെയുള്ള യാത്ര സുന്ദരമാണ് .കാട്ടുമരങ്ങളുടെ മർമ്മര സംഗീത ചുവടിൽ കുളിർ കാറ്റിൻ്റെ തലോടലിൽ മുന്നേറുന്ന  പൊൻമുടി യാത്ര അക്ഷരാർത്ഥത്തിൽ ആരെയും ആനന്ദമാക്കും. കാട്ടുപൂക്കൾക്കിടയിൽ നൃത്ത ചുവടുമായി വട്ടമിട്ട് പറക്കുന്ന വർണ്ണവൈവിധ്യങ്ങളാൽ സമ്പന്നമായ പൂമ്പാറ്റകളുടെ കാഴ്ച്ചകളും യാത്രയെ കൂടുതൽ ആവേശഭരിതമാക്കും.. സഞ്ചാരികൾ പൊൻമുടിയെ മതി വോളംകണ്ട് മടങ്ങുമ്പോൾ കപ്പയും ,പൂരി വിഭവങ്ങളുമായി വനവകുപ്പിൻ്റെ നേതൃത്വത്തിൽ ഭക്ഷണശാലയും പ്രവർത്തിക്കുന്നുണ്ട്. തൊട്ട് സമീപത്ത് കൂടി രണ്ട് കിലോമീറ്റർ കാനന ട്രക്കിങ്ങ വഴിയുള്ളത്. കൊച്ചുകുട്ടികൾക്ക് ഉല്ലസിക്കാൻ ചെറിയ പാർക്കുമുണ്ട്.

ഒഴിവ് ദിവസങ്ങളിൽ ആയിരത്തിലേറെ സഞ്ചാരികളാണ്പൊൻമുടിയിലെത്തുന്നതെന്ന് വന്നവകുപ്പിൻ്റെ ഗേറ്റിലെ ഗാർഡ് അശോകൻ എൻലൈറ്റ്നൂസിനോട് പറഞ്ഞു., തീപിടിക്കുന്ന വസ്തുക്കളോ, മദ്യമോ യാത്രയിൽ കൊണ്ട് പോകുന്നത് കർശന വിലക്കുണ്ട്.  സഞ്ചാരികൾക്കും, നാട്ടുകാർക്കും, തേയില തോട്ട തൊഴിലാളികളുടെയും, സൗകര്യത്തിന് തിരുവനന്തപുരത്ത് നിന്ന് നിരവധി കെ എസ് ആർ ടി സി ബസ്സുകൾ സർവ്വീസ്സ് നടത്തുന്നതായി കെഎസ് ആർടിസി കണ്ടക്ടർ അൻവർ എൻലൈറ്റ് നൂസ്സിനോട് പറഞ്ഞു. പൊൻമുടി, മീൻമുട്ടി വെള്ളച്ചാട്ടം , പേപ്പാറ ഡാം എന്നിവിടങ്ങളിലേക്ക് കെ എസ്. ആർ ടി സി'യുടെടൂർപക്കേജുമുണ്ട്. പൊൻമുടിയുടെ താഴ് വരയിൽ തന്നെ എല്ലാ വാഹനങ്ങൾക്ക് വിശാലമായ പാർക്കിംങ്ങ് സൗകര്യമുണ്ട്. വാഹനത്തിൽ നിന്നിറങ്ങുമ്പോൾ തന്നെ പച്ചപ്പിൻ്റെ ദൃശ്യ ചാരുതയിൽ വളർന്ന് പന്തലിച്ച പുൽക്കൂട്ടങ്ങൾക്കിടയിൽ തലോടി വരുന്ന തണുത്ത കാററും, ശാന്തയും ശിൽപ്പചാരുതയിൽ വിരാജിക്കുന്ന വൻ പാറക്കൂട്ടങ്ങളും സ്വാഗതം ചെയ്യുക കയായി. പൊൻമുടി മൂന്ന് മേഖലയായി കാഴ്ച്ചയുടെ വസന്തം തീർക്കുന്നത്. പച്ചപ്പിൻ്റെ പുൽമേടുകളിൽ ചവിട്ടി ചെങ്കുത്തായ കുന്നിലൂടെ സാവധാനത്തിൽ മുകളിലേക്ക് കയറണം. കാറ്റിനെ മറികടന്ന് പാറക്കെ ട്ടുകൾ താണ്ടിയും വാച്ച് ടവറിലെത്തിയാൽ പൊൻമുടി കീഴടക്കിയ അനുഭുതി മറക്കാനാവാത്തതാകും. തുടർന്ന് മൂന്ന് മേഖലയിലേക്കും വിഹരിക്കാം. രാവിലെ 8 മണി മുതൽ 4 മണി വരെയാണ് പ്രവേശനം . 5.30 യോടെ മടക്കം നടത്തണം. വൈകിട്ട് ആന,പുലി, കാട്ട് പന്നികൾ, കാട്ട് പോത്തുകളടക്കം നിരവധി വന്യമൃഗങ്ങൾ റോഡിലും വനഭാഗങ്ങളിലും വിഹരിക്കുന്ന കേന്ദ്രമാണ്. ഇക്കാരണത്താലാണ് 5.30 യോടെ സഞ്ചാരികളെ മടക്കി അയക്കുന്നത്. 

 

Follow us on :

More in Related News