Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇക്കുറി മല്ലന്‍മാര്‍ മാത്രമല്ല വനിതകളും: തൊടുപുഴയെ ആവേശത്തിലാഴ്ത്താന്‍ വടംവലി മത്സരം നവംബര്‍ 9 ന്

21 Oct 2024 21:12 IST

ജേർണലിസ്റ്റ്

Share News :


തൊടുപുഴ: തൊടുപുഴയെ ആവേശത്തിന്റെ മുള്‍മുനയിലാക്കാന്‍ അഖില കേരള വടംവലി മത്സരം നവംബര്‍ 9 ന് വൈകിട്ട് 6 ന് വെങ്ങല്ലൂര്‍ സോക്കര്‍ സ്‌കൂള്‍ മൈതാനത്ത് നടക്കും. മഹീന്ദ്രാ വാഹനങ്ങളുടെ അംഗീകൃത വിതരണക്കാരായ ഹൊറൈസണ്‍ മോട്ടോഴ്‌സ് സംഘാടകരാകുന്ന മല്‍സരത്തില്‍ ഇക്കുറി മല്ലന്‍മാര്‍ മാത്രമല്ല വനിതകളും കളത്തിലിറങ്ങും. കേരള വടംവലി അസോസിയേഷന്റെ സഹകരണത്തോടെയാകും മത്സരങ്ങള്‍ സംഘടിപ്പിക്കുക. തൊടുപുഴ വെങ്ങല്ലൂരിനടുത്തുള്ള സോക്കര്‍ സ്‌കൂള്‍ മൈതാനമാണ് ഇത്തവണത്തെ വേദി. കഴിഞ്ഞ വര്‍ഷത്തേതുപോലെ തന്നെ ഇക്കുറിയും അഖില കേരള വടംവലി മത്സരം തൊടുപുഴയ്ക്ക് ആവേശം പകരുമെന്നാണ് കരുതുന്നത്. 'സുരക്ഷിതമായി വാഹനമോടിക്കൂ ജീവന്‍ രക്ഷിക്കൂ' എന്നതാണ് ഇത്തവണത്തെ സന്ദേശം. സുരക്ഷിതമായി വാഹനമോടിക്കൂ ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശവുമായി ഹൊറൈസണ്‍ മോട്ടോഴ്‌സും സി.എം.എസ്. കോളജും ചേര്‍ന്ന് മിനി മാരത്തണ്‍ സംഘടിപ്പിച്ചിരുന്നു.

കോട്ടയത്ത് സംഘടിപ്പിച്ച പരിപാടിയില്‍ അഞ്ഞൂറിലേറെ കായിക താരങ്ങള്‍ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കേരള വടംവലി അസോസിയേഷന്റെ സഹകരണത്തോടെ തൊടുപുഴയില്‍ വടംവലി മത്സരം സംഘടിപ്പിക്കുന്നത്.

പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങളുണ്ടാകും. 455 കിലോ കാറ്റഗറിയില്‍ നടക്കുന്ന മത്സരത്തില്‍ ആകെ 2 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നല്‍കുന്നത്. സോക്കര്‍ സ്‌കൂള്‍ മൈതാനത്തില്‍ പ്രത്യേകം തയാറാക്കിയ കോര്‍ട്ടിലാകും മത്സരം നടക്കുക. കാണികള്‍ക്കായി ഗ്യാലറി ഒരുക്കുന്ന ഇടുക്കിയിലെ ഏക വടംവലി മത്സരം ആണ് ഇത്. കഴിഞ്ഞ വര്‍ഷം കേരളത്തിലെ മിക്ക ജില്ലകളില്‍ നിന്നും ടീമുകള്‍ പങ്കെടുത്തിരുന്നു. ഇക്കുറിയും കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള ടീമുകള്‍ മത്സരത്തിനെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

Follow us on :

More in Related News