Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കവയ്ത്രി നസീബബഷീറിൻ്റെ കവിത സമാഹാരം ആത്മഹർഷങ്ങൾ പ്രൗഢമായ ചടങ്ങിൽ പ്രകാശനം നടത്തി.

20 Oct 2024 11:42 IST

UNNICHEKKU .M

Share News :

- എം ഉണ്ണിച്ചേക്കു .


കോഴിക്കോട് : (മുക്കം) കവയത്രി നസീബ ബഷീറിൻ്റെ രണ്ടാമത് കവിത സമാഹാരം ആത്മഹർഷങ്ങൾ പ്രൗഢമായ ചടങ്ങിൽ പ്രകാശനം ചെയ്തു. സാഹിത്യ സാസ്ക്കാരിക മേഖലകളിലെ പ്രമുഖരും കുടുംബബന്ധുക്കളും, സൃഹൃത്തുകളും സഹപാഠികളും, നാട്ടുകാരും കാലിക്കറ്റ് ടവറിലെ ധന്യമായ ചടങ്ങിലെ വേദിയിൽ ഒത്ത് ചേർന്നപ്പോൾ ഗൃഹാതുരത്വത്തിൻ്റെ അവിസ്മരണിയമായ അനുഭവമായി. പ്രശസ്ത എഴുത്തുകാരനും സാഹിത്യകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ ആത്മഹർഷങ്ങൾ എന്ന പുസ്തകം എഴുത്തുകാരൻ കെ.ടി സൂപ്പിക്ക് കോപ്പി നൽകി കൊണ്ട് പ്രകാശനം ചെയ്തു. കവിത എഴുതുന്നവരും ആസ്വദിക്കുന്നവരും മറ്റൊന്നും ആയില്ലെങ്കിലും ക്രിമിനൽ വളർത്തുകയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകാശിപ്പിക്കുമ്പോൾ കാരാഗൃഹങ്ങൾ അടച്ച്പൂട്ടപ്പെടുമെന്നാണ് എൻ്റെ വിശ്വാസം. കവിത എഴുതുന്നവർ പരമാവധി പരദ്രോഹങ്ങൾക്ക് മുതിരുകയില്ല. വേദനയും, അലിവു സന്തോഷവു മൊക്കെയാണ് കവിതകളിലൂടെ വരുന്നത്. ആദ്യമായി ഇന്ത്യയിൽ കവിതയുണ്ടായത് പക്ഷിയെ പറ്റിയാണ് അരുതേ കാട്ടാളാ എന്ന കവിതയിലൂടെ അദ്ദേഹം ചൂണ്ടികാട്ടി. പലതരത്തിലുള്ള ദുഃഖങ്ങളുണ്ടാവും.കവയ്ത്രി നസീബബഷീറിൻ്റെ ആത്മഹർഷങ്ങൾ ദുഃഖത്തെ അനാവരണം ചെയ്താണ് ആവിഷ്ക്കക്കച്ചിരിക്കുന്നത്.

മാധ്യമം മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. 

കവിതയുടെ വസന്തകാലമാണിപ്പോഴുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യ സ്നേഹം വളർത്തുന്നതിനുള്ള ലക്ഷ്യമായിരിക്കണം കവിതയിലുണ്ടാവേണ്ടത്. എല്ലാ തരത്തിലും ഇത്തരംകവിതകൾപ്രോത്സാഹിപ്പിക്കപ്പേടേണ്ടതുണ്ട്. കവിത വായിച്ചാൽ ആസ്വാദനത്തിലൂടെ നമ്മുടെ മനസ്സുകളിലുണ്ടാവേണ്ട വിചാരങ്ങൾ ലോകത്തും, സമൂഹത്തിലെ വ്യാപകമായ അക്രമങ്ങൾക്കും, അനീതിക്കുമെതിരെയുള്ള ചിന്തകളായി മാറണം. സൗഹൃദവും സഹനവും അങ്ങേയറ്റത്തെ ആഭിമുഖ്യ കവിതളിലൂടെ ഉണ്ടാക്കാനാവണം അദ്ദേഹം തുടർന്ന് പറഞ്ഞു. മാക്ബത്ത് പബ്ലിക്കേഷൻ അധീപ എം എ ഷഹനാസ് അധ്യക്ഷത വഹിച്ചു.

സ്ത്രി പ്രസാദ കയെന്ന നിലക്ക് സ്ത്രീകളുടെ രചനകൾക്ക് കൂടുതൽ പ്രാധാന്യം നൽകാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. കവിതകളെയും കവിതകൾ എഴുതുന്നവരെയും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുന്ന കാലഘട്ടമാണിതെന്ന് തുടർന്ന് പറഞ്ഞു. പ്രശസ്ത എഴുത്തുകാരൻ പി.ടി. കുഞ്ഞാലി,സീ.എകരിം എന്നിവർ സംസാരിച്ചു.  നസീബ ബഷീർ മറുമൊഴി നടത്തി.

കെ.ടി സൂപ്പി പുസ്തകം പരിചയപ്പെടുത്തി. ഇബഷീർ മാസ്റ്റർ സ്വാഗതവും, ബന്ന ചേന്ദമംഗല്ലൂർ നന്ദിയും പറഞ്ഞു.

ചിത്രം: നസീബ ബഷീറിൻ്റെ ആത്മ ഹർഷങ്ങൾ കവിതാ സമാഹാരം പ്രശസ്ത എഴുത്തുകാരൻ ആലങ്കോട് ലീലകൃഷ്ണൻ കെ ടി സൂപ്പിക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്യുന്നു.

Follow us on :

More in Related News