Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2024 21:15 IST
Share News :
മുക്കം : അതിഥിയായത്തിയ വിദ്യാർത്ഥി വിജയിയായി മടങ്ങി. അതിഥി തൊഴിലാളിയുടെ മകനായ ജാർഖണ്‌ഢിൽ നിന്നെത്തിയ കുമാരനെല്ലൂർ ഗവ.എൽ.പി. സ്കൂളിലെ വിദ്യാർത്ഥി മുഹമ്മദ് അർഹാനാണ് മുക്കം സബ് ജില്ലാ തല ഗണിത ശാസ്ത്രമേളയിൽ പസ്സിൽ വിഭാഗത്തിൽ എ ഗ്രേഡോടെഒന്നാം സ്ഥാനം നേടിയത്. മലയാളത്തിലാണ് മുഹമ്മദ് അർഹാൻ പസിൽ അവതരിപ്പിച്ചതും ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞതും എന്നത് ശ്രദ്ധേയമാണ്. ജാർഖണ്ഡിലെ ഗോഢജില്ലയിലെ മഹാഗാമാബാശ്വര ഗ്രാമത്തിലാണ് പിതാവ് മുഹമ്മദ് അസ്ലമിൻ്റെ യും മാതാവ് യാസ്മിൻ്റേയും വീട്. സബ്ജില്ലയേക്കുറിച്ചോ എന്താണ് മത്സരമെന്നോ ഒന്നാം സ്ഥാനമെന്നോ മനസിലാകാതെ മകന് വലിയ അംഗീകാരം ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് കുടുംബം ക്ലാസ്സ് ടീച്ചർ കൂടിയായ ഖൈറുന്നീ സയാണ്. കുട്ടിയെ പരിശീലിപ്പിച്ചത്.
ചിത്രം: പസിൽ നിർമ്മാണത്തിൽ വിജയിച്ച ജാർഖണ്ഡ് സ്വദേശിയും കുമാരനല്ലൂർ ജി എൽ പി എസിലെ വിദ്യാർത്ഥി മുഹമ്മദ് അർഹാൻ.
Follow us on :
Tags:
More in Related News
Please select your location.