Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്കൂളിലും സെൻ്റ് ജോർജ് സ്കൂളിലുമായി നടന്നു വന്ന ഉപ ജില്ല ശാസ്ത്രോത്സവം സമാപിച്ചു

22 Oct 2024 18:30 IST

Nissar

Share News :

കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്കൂളിലും സെൻ്റ് ജോർജ് സ്കൂളിലുമായി നടന്നു വന്ന ഉപ ജില്ല ശാസ്ത്രോത്സവം സമാപിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി ഉത്ഘാടനം ചെയ്തു. വിദ്യാഭ്യസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.ജോസ് വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. രണ്ട് ദിവസങ്ങളിലായി മൂവായിരത്തില്പരം കുട്ടികളാണ് മേളയിൽ മത്സ്‌രിച്ചത്. ഗണിതശാസ്ത്ര മേളയിൽ സെൻ്റ് അഗസ്റ്റിൻസ് ഗേൾസ് സ്കൂൾ ചമ്പ്യാന്മാരായി (240 പോയിൻ്റ്) സെൻ്റ് ജോസഫ് എച്ച് എസ് എസ് പൈങ്ങോട്ടൂർ (205 ) രണ്ടാം സ്ഥാനം നേടി. ശാസ്ത്രമേളയിൽ സെന്റ് അഗസ്റ്റിൻസ് ഗേൾസ് സ്കൂൾ ഒന്നാം സ്ഥനവും (120) കോട്ടപ്പടി മാർ ഏലിയാസ് സ്കൂൾ രണ്ടാം സ്ഥാനവും നേടി (94 ) സാമൂഹ്യ ശാസ‌ത്ര മേളയിൽ സെന്റ്റ് അഗസ്റ്റിൻസ് സെൻ്റ് അഗസ്റ്റിൻസ് സ്കൂൾ ഒന്നാം സ്ഥാനവും (113) കോതമംഗലം സെൻ്റ് ജോർജ് സ്കൂൾ രണ്ടാം സ്ഥാനവും നേടി (97). പ്രവൃത്തി പരിചയ മേളയിൽ സെൻറ് അഗസ്റ്റിൻസ് ഗേൾസ് സ്കൂൾ ഒന്നാം സ്ഥാനവും (452) സെൻ്റ് ജോർജ് സ്കൂൾ രണ്ടാം സ്ഥാനവും നേടി (365) ഐ.റ്റി മേളയിൽ സെൻ്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ കിരമ്പാറ ഒന്നാം സ്ഥാനവും (98) സെൻ്റ് അഗസ്റ്റിൻസ് ഗേൾസ് സ്കൂൾ (95) രണ്ടാം സ്ഥാനവും നേടി. എല്ലാ വിഷയങ്ങളിലുമായി സെൻ്റ് അഗസ്റ്റിൻസ് ഗേൾസ് സ്കൂൾ ചമ്പ്യാന്മാരായി. (1020 പോയിൻ്റ്) രണ്ടാം സ്ഥാനം കോതമംഗലം സെന്റ് ജോർജ് സ്കൂളും (765) മൂന്നാം സ്ഥാനം പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളും (612 പോയിൻറ്) കരസ്ഥമാക്കി.


വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.വി. തോമസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, എ.ഇ.ഒ സജീവ് കെ. ബി, സെന്റ് അഗസ്റ്റിൻസ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്മരിയ, ഹെഡ് മിസ്ട്രസ് സിസ്റ്റർ റിനി മരിയ, പി. ടി.എ പ്രസിഡൻ്റ് സോണി മാത്യു സെന്റ് ജോർജ് സ്കൂൾ പ്രിൻസിപ്പൽ ബിജു ജോസഫ്,എച്ച്‌ എം ഫോറം സെക്രെട്ടറി വിൻസൻറ് ജോസഫ്,റിസപ്ഷൻ കമ്മിറ്റി കൺ വീനർ നിയാസ് എം എന്നവർ മടം പങ്കെടുത്തു.

Follow us on :

More in Related News