Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Oct 2024 18:21 IST
Share News :
ഇടുക്കി:
സംസ്ഥാന ന്യൂനപക്ഷകമ്മീഷൻ ഇടുക്കി ജില്ലാതല സിറ്റിംഗ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു.
കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ഹർജികൾ പരിഗണിച്ചു. തലമുറകളായി അധിവസിച്ചുവരുന്ന ഭൂമിക്ക് റവന്യൂഅധികൃതർ പട്ടയം നൽകുന്നില്ലെന്ന മൂന്നാർ സ്വദേശിനിയുടെ പരാതിയിൽ കമ്മീഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. പട്ടയം നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരക്കാമെന്ന കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ അവസാനിപ്പിച്ച് കമ്മീഷൻ ഉത്തരവായി.
സിവിൽ കോടതിയിൽ കേസ് നടന്നുവരുന്ന വസ്തുവിൽ അതിക്രമിച്ചു കയറുന്നത് തടയണമെന്നാവശ്യപ്പെട്ട് പോലീസ് അധികൃതർക്ക് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കുന്നില്ലെനന്നായിരുന്നു ഉടുമ്പന്നൂർ സ്വദേശിയുടെ പരാതി. കേസ് നിലനിൽക്കുന്ന ഭൂമിയിൽ അതിക്രമിച്ചു കടക്കുന്നവർക്കെതിര നടപടി സ്വീകരിക്കുവാൻ കരിമണ്ണൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കമീഷൻ നിർദേശം നൽകി.
Follow us on :
More in Related News
Please select your location.