Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2026 16:07 IST
Share News :
മലപ്പുറം : സെന്‍സസ് 2027 പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ സ്വയം രേഖപ്പെടുത്താനുള്ള 'സെല്‍ഫ് എന്യൂമറേഷന്‍ പോര്‍ട്ടലിന്റെ' ജില്ലാതല ഉദ്ഘാടനം സ്വയം വിവരങ്ങള്‍ രേഖപ്പെടുത്തി നിര്‍വഹിച്ചു. കളക്ടറേറ്റ് പരിസരത്ത് ഇതിനായുള്ള ഹെല്‍പ് ഡെസ്‌കും സജ്ജീകരിച്ചിട്ടുണ്ട്.
ദേശീയ പ്രാധാന്യമുള്ള ഈ പ്രക്രിയയില്‍ മുഴുവന്‍ പൊതുജനങ്ങളും പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത് എങ്ങനെ
ലിങ്ക്: https://se.census.gov.in/ (മലയാളം ഭാഷ തിരഞ്ഞെടുക്കാം)
ലോഗിന്‍: പോര്‍ട്ടലില്‍ സംസ്ഥാനം തിരഞ്ഞെടുത്ത്, ഗൃഹനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കുക.
വെരിഫിക്കേഷന്‍: മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി.നല്‍കി ലോഗിന്‍ ചെയ്യുക.
സ്ഥലം അടയാളപ്പെടുത്തല്‍: ജില്ല, വില്ലേജ്, വാര്‍ഡ് എന്നിവ നല്‍കിയ ശേഷം ഭൂപടത്തില്‍ വീട് കൃത്യമായി അടയാളപ്പെടുത്തുക.
വിവരങ്ങള്‍ നല്‍കല്‍: വീടിന്റെ അവസ്ഥ, സൗകര്യങ്ങള്‍, ആസ്തികള്‍ എന്നിവയുമായി ബന്ധപ്പെട്ട 34 ലളിതമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക.
സമര്‍പ്പിക്കല്‍: വിവരങ്ങള്‍ പരിശോധിച്ച് സബ്മിറ്റ് ചെയ്യുക.
ഓര്‍ക്കുക:
വിവരങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ 'എച്ച്' എന്ന് ആരംഭിക്കുന്ന 11 അക്ക സെല്‍ഫ് എന്യൂമറേഷന്‍ ഐഡി മൊബൈലില്‍ ലഭിക്കും.
ജൂലൈ ഒന്നിന് ശേഷം സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ വരുമ്പോള്‍ ഈ 11 അക്ക നമ്പര്‍ മാത്രം കൈമാറിയാല്‍ മതിയാകും.
ഓണ്‍ലൈന്‍ വിവരങ്ങളില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ തിരുത്താന്‍ അവസരമുണ്ടാകും.
Follow us on :
Tags:
More in Related News
Please select your location.