Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെടുവ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ അപകട ഭീഷണിയുയർത്തിയ വാട്ടർ ടാങ്ക് പൊളിച്ചു മാറ്റുന്നതിനുള്ള പ്രവർത്തി ആരംഭിച്ചു ; നടപടി സിപിഐ തിരൂരങ്ങാടി മണ്ഡലം അസി. സെക്രട്ടറി ഗിരീഷ് തോട്ടത്തിലിൻ്റെ ഇടപെടലിനെ തുടർന്ന്

16 Jun 2026 20:07 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : നെടുവ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൻ്റെ പ്രധാന പ്രവേശന കവാടത്തിൽ അത്യന്തം അപകട ഭീഷണിയുയർത്തി ടൺ കണക്കിന് ഭാരമുള്ള വാട്ടർടാങ്ക് പൊളിച്ചു മാറ്റുന്നതിനുള്ള പ്രവർത്തികൾ ഇന്ന് ആരംഭിച്ചു. നിലവിൽ വാട്ടർ ടാങ്കിൻ്റെ കണക്ഷൻ മാറ്റിസ്ഥാപിച്ചു. നാളെ കോൺഗ്രീറ്റ് പൂർണ്ണമായും പൊളിച്ച് മാറ്റും. സിപിഐ തിരൂരങ്ങാടി മണ്ഡലം അസി. സെക്രട്ടറി ഗിരീഷ് തോട്ടത്തിലിൻ്റെ ഇടപെടലിനെ തുടർന്നാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ടാങ്ക് പൊളിച്ചു മാറ്റുന്നതിനുള്ള അടിയന്തര ഇടപെടൽ ഉണ്ടായത്.


വാട്ടർടാങ്ക് പൊളിച്ചു മാറ്റുന്നതിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയായിട്ട് ഒന്നര വർഷത്തോളമായിരുന്നുവെങ്കിലും നാളിതുവരെ ജനങ്ങളുടെ ജീവന് ഭീഷണിയായി ടാങ്ക് നിലനിൽക്കുന്നതിനെതിരെ സിപിഐ തിരൂരങ്ങാടി മണ്ഡലം അസി. സെക്രട്ടറി ഗിരീഷ് തോട്ടത്തിൽ ആശുപതി മെഡിക്കൽ ഓഫീസർക്ക് നിവേദനത്തിലൂടെ ആവശ്യപ്പെടുകയും ഈ വിഷയത്തിൽ ഉചിതമായ തീരുമാനം എടുക്കാത്ത പക്ഷം സിപിഐ ശക്തമായ സമരത്തിന് നേതൃത്വം നൽക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.




Follow us on :

More in Related News