Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2026 13:14 IST
Share News :
തിരുവനന്തപുരം : "ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടിയില്ല" പ്രിയദര്‍ശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ കനത്ത നഷ്ടം, പരാതിയുമായി സ്വകാര്യ ബസ്സുടമകൾ. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ തൃശൂരില്‍ അടിയന്തര അവലോകന യോഗം ഇന്ന് ചേരും.
പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകളെ ബാധിച്ചു തുടങ്ങി. പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടിയില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു. തൊഴിലാളികളുടെ വേതനം മുഴുവൻ കൊടുക്കാൻ കഴിഞ്ഞില്ല. കൃത്യം കണക്കുകള്‍ ഇന്ന് അറിയാമെന്നും സ്വകാര്യ ബസ്സുടമകള്‍ പറഞ്ഞു.
സർവീസ് നിർത്തി സമരം ചെയ്യുന്നത് പരിഗണനയിലാണെന്നും സ്വകാര്യ ബസ് ഉടമകള്‍ പറഞ്ഞു. വെള്ളിയാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിർദ്ദേശങ്ങള്‍ സമർപ്പിക്കും. അംഗീകരിച്ചില്ലെങ്കില്‍ പണിമുടക്ക് അടക്കമുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുമെന്നും സ്വകാര്യ ബസ്സുടമകള്‍ പറഞ്ഞു.
സംസ്ഥാനത്തെ 3125 ഓർഡിനറി സർവീസുകളാണ് പ്രിയദർശിനി പദ്ധതിയുടെ ഭാഗമായത്. നഷ്ടം നികത്താൻ 60 കോടി രൂപ സർക്കാർ കെഎസ്‌ആർടിസിക്ക് ഓരോ മാസവും നല്‍കും. ഇന്ദിര ഗ്യാരന്റിയിലെ ആദ്യ പദ്ധതി, അധികാരമേറ്റ് ഒരു മാസം തികയും മുമ്പേ നടപ്പിലാക്കിയിരിക്കുകയാണ് സർക്കാർ.
Follow us on :
Tags:
More in Related News
Please select your location.