Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡിസിസി മെമ്പറിന് നേരെ സിപിഎം പ്രവർത്തകന്റെ ആക്രമണം:യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

30 May 2026 20:22 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര കോട്ടപ്പുറം സെന്ററിൽ വച്ച് സിപിഎം പ്രവർത്തകനായ അനസിന്റെ ആക്രമണത്തിൽ ഡിസിസി മെമ്പറും ചാവക്കാട് കാർഷിക ബാങ്ക് പ്രസിഡന്റുമായ എച്ച്.എം.നൗഫലിന് പരിക്കേറ്റു.പരിക്കേറ്റ നൗഫലിനെ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം.ചാവക്കാട് പോലീസിൽ പരാതി നൽകി.ആറുമാസം മുന്നേ നടന്ന പിടിച്ചുപറി കേസുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം നയിച്ചതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്.പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.നൗഫലിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിസാം ആലുങ്ങൽ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ നിഖിൽ ജി.കൃഷ്ണൻ,സി.എസ്.സൂരജ്,കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ,ഡിസിസി മെമ്പർ നൗഷാദ് തെക്കുംപുറം എന്നിവർ സംസാരിച്ചു.കെ.വി.സത്താർ,പി.വി.ബദറുദ്ദീൻ,അനീഷ് പാലയൂർ,എം.എസ്.ശിവദാസ്,കെ.വി.യൂസഫലി,കെ.വി.ലാജുദ്ദീൻ,പ്രദീപ് ആലിപ്പിരി,പി.എം.നാസർ,കെ.കെ.സഫർഖാൻ എന്നിവർ നേതൃത്വം നൽകി.ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം സെന്ററിൽ നിന്ന് ആരംഭിച്ച പ്രകടനം കോട്ടപ്പുറം സെന്ററിൽ സമാപിച്ചു.

Follow us on :

More in Related News