Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2026 07:32 IST
Share News :
ആർത്തവ അവധി നൽകാനുള്ള സർക്കാരിൻ്റെ നിലപാട് ഉചിതമെന്ന് ഫാത്തിമ തഹിലിയ എംഎൽഎ. പല രാജ്യങ്ങളിലും സമാനമായ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്നും ഫാത്തിമ തഹിലിയ ചൂണ്ടിക്കാണിച്ചു. പല വിദ്യാർത്ഥിനികളും സമ്മർദ്ദവും മൂഡ്സിങ്സ് അടക്കമുള്ള ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. അത്തരം കുട്ടികളെ ചേർത്തുപിടിക്കുന്ന നിലപാടാണ് സർക്കാരിന്റേത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഫാത്തിമ തഹിലിയ ചൂണ്ടിക്കാട്ടി. അവധി നിർബന്ധിതമല്ലെന്നും ആൺകുട്ടികളെയും ബോധവൽക്കരിക്കേണ്ടതുണ്ടെന്നും ഫാത്തിമ തഹിലിയ പറഞ്ഞു.
നേരത്തെ ആർത്തവ അവധി നൽകുന്നതിൽ വിയോജിപ്പുമായി കോൺഗ്രസ് എംഎൽഎ ഉമാ തോമസും മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവ് നൂർബിന റഷീദും രംഗത്ത് വന്നിരുന്നു. ആർത്തവം സ്ത്രീകൾക്ക് ദൈവികമായി ലഭിച്ച കാര്യമാണെന്നും അത് മാറ്റിനിർത്തേണ്ട ഒന്നല്ലെന്നും ഉമാ തോമസ് പറഞ്ഞു. ആർത്തവ അവധി നൽകുമ്പോൾ കൗമാരക്കാർക്കിടയിൽ വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപിക്കപ്പെടാനും സാധ്യതയുണ്ടെന്നും കുട്ടികളെ മാറ്റി നിർത്തുന്നതിന് പകരം അവർക്ക് സൗകര്യമുണ്ടാക്കി കൊടുക്കുകയാണ് ചെയ്യേണ്ടതെന്നുമായിരുന്നു ഉമ തോമസിൻ്റെ പ്രതികരണം
Follow us on :
Tags:
More in Related News
Please select your location.