Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2026 16:30 IST
Share News :
തിരുവനന്തപുരം : പുതിയ അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ, കലാലയങ്ങളിലെ വിദ്യാർത്ഥി സംഘടന പ്രവർത്തനങ്ങളെ നിരോധിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്ത്. സർവ്വകലാശാലകളിൽ രാഷ്ട്രീയം നിരോധിക്കണമെന്ന കേരള ഗവർണറുടെ നിർദ്ദേശം അങ്ങേയറ്റം വിചിത്രവും ഭരണഘടനാ വിരുദ്ധവുമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്.
മലയാള സർവ്വകലാശാലയിൽ ഇത്തരമൊരു ഉത്തരവ് നിലവിൽ വന്നത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, എല്ലാ സർവ്വകലാശാലകളിലും സമാനമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോപിച്ചു. ക്യാമ്പസുകളിൽ നിന്ന് വിദ്യാർത്ഥി സംഘടനകളെ പുറത്താക്കി സംഘപരിവാറുകാരെ എല്ലാ തലങ്ങളിലും തിരുകി കയറ്റാനാണ് ശ്രമം നടക്കുന്നത്. കേരളത്തിലെ കലാലയങ്ങൾ ഉറച്ച മതനിരപേക്ഷ ബോധ്യമുള്ളവയാണെന്നും, എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും അവിടെ പ്രവർത്തിക്കാൻ അവകാശമുണ്ടെന്നും എസ്എഫ്ഐ വ്യക്തമാക്കി. ഗവർണറുടെ ഈ നീക്കങ്ങൾക്കെതിരെ രാജ് ഭവനിലേക്ക്
മാർച്ച് നടത്താനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.