Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിരവധി കളവ് കേസ്സുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

12 Dec 2024 20:50 IST

Fardis AV

Share News :


കോഴിക്കോട് : നിരവധി കളവ് കേസ്സുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി.

     കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള വീടുകളിലും സ്ഥാപനങ്ങളിലും അതിക്രമിച്ചു കയറിയും, പൊതു സ്ഥലത്തുവെച്ച് പണവും മറ്റു വിലപിടിപ്പുള്ള മുതലുകളും തുടർച്ചയായി കളവ് ചെയ്ത് പൊതു സമൂഹത്തിന് ഭീഷണിയാവുന്ന പ്രവർത്തികളിൽ ഏർപ്പെടുകയും, നഗരത്തിലെ പലഭാഗങ്ങളിലും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിലും മറ്റും ഏർപ്പെടുകയും ചെയ്ത കോഴിക്കോട് നെല്ലിക്കോട് സ്വദേശി പറയരുകണ്ടി വീട്ടിൽ അനീഷ്. പി.കെ (40)എന്ന യുവാവിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. 

പ്രതിക്ക് നടക്കാവ്, മെഡിക്കൽ കോളേജ്, കുന്ദമംഗലം, എലത്തൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി പത്തോളം മോഷണകേസ്സുകൾ നിലവിലുണ്ട്. 

 ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്ത് പൊതുസമൂഹത്തിന് ഭീഷണിയാവുകയും, തുടർച്ചയായി മോഷണക്കേസുകളിൽ കേസുകളിൽ ഉൾപ്പെട്ടുവരുന്ന പ്രതി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ റൌഡി ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണ്. പ്രതി തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് പ്രതിക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് കാപ്പ നടപടി സ്വീകരിച്ചത്. അറിയപ്പെടുന്ന റൌഡിയായ പ്രതിക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ സമർപ്പിച്ച ശുപാർശയിലാണ് കണ്ണൂർ റെയ്‌ഞ്ച് ഡി.ഐ. ജി. ഒരു വർഷത്തേക്ക് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചത്.

Follow us on :

More in Related News