Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാരോഗ്യ സന്ദേശവുമായി ഹോളി ഗോസ്റ്റ് മിഷൻ ആശുപത്രിയുടെ വാക്കത്തോൺ 29ന്

25 Sep 2026 15:16 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി മുട്ടുച്ചിറ ഹോളി ഗോസ്റ്റ് മിഷൻ ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന ഹൃദയാരോഗ്യ ബോധവത്കരണ പരിപാടികളുടെ ഭാഗമായി സെപ്റ്റംബർ 29ന് വാക്കത്തോൺ സംഘടിപ്പിക്കും. വൈകുന്നേരം 3.30ന് കടുത്തുരുത്തി ഗവൺമെന്റ് സ്കൂൾ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന വാക്കത്തോൺ കേരള ജലവിഭവ-ഭവന വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യും. വിവിധ ജനപ്രതിനിധികളും സാമൂഹിക, സാംസ്കാരിക, ആരോഗ്യ രംഗങ്ങളിലെ പ്രമുഖരും ആശുപത്രി ജീവനക്കാരും നഴ്സിംഗ് വിദ്യാർത്ഥികളും പൊതുജനങ്ങളും വാക്കത്തോണിൽ പങ്കെടുക്കും.

വാക്കത്തോൺ ഹോളി ഗോസ്റ്റ് മിഷൻ ആശുപത്രിയിൽ സമാപിക്കും. തുടർന്ന് ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഹൃദയാരോഗ്യ സംരക്ഷണ സന്ദേശം ഉൾക്കൊള്ളുന്ന ഫ്ലാഷ് മോബ് അവതരിപ്പിക്കും.

ലോക ഹൃദയദിനത്തോടനുബന്ധിച്ച് കാർഡിയോളജി വിഭാഗം സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന പരിപാടികളുടെ ഉദ്ഘാടനം ആശുപത്രി ഡയറക്ടർ ഫാ. ഡോ. ഷീൻ പാലക്കത്തടത്തിൽ ആശുപത്രി അങ്കണത്തിൽ നിർവഹിച്ചു. പൊതുജനങ്ങൾക്കായി അടിസ്ഥാന ആരോഗ്യ പരിശോധന, ഹൃദയാരോഗ്യ ബോധവത്കരണ പ്രദർശനം, കാർഡിയോളജിസ്റ്റുമാരും ഡയറ്റീഷ്യന്മാരും പങ്കെടുക്കുന്ന ഓൺലൈൻ ബോധവത്കരണ സെഷനുകൾ, കാർഡിയാക് മോക്ക് ഡ്രില്ലുകൾ, ഹൃദയാരോഗ്യ ക്വിസ് തുടങ്ങിയ പരിപാടികളാണ് വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

പുതിയ Cath Lab സൗകര്യങ്ങളോടെ കാർഡിയാക് ചികിത്സ

ഹൃദ്രോഗ ചികിത്സാ രംഗത്ത് ഹോളി ഗോസ്റ്റ് മിഷൻ ആശുപത്രി പുതിയ സേവനങ്ങൾ കൂടി ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ആധുനിക Cath Lab സൗകര്യം സജ്ജീകരിച്ചതോടെ Cardiac Angiogram, Coronary Angioplasty ഉൾപ്പെടെയുള്ള ഇന്റർവെൻഷണൽ കാർഡിയാക് ചികിത്സകൾ ആശുപത്രിയിൽ ലഭ്യമാകും.

ഹൃദയസംബന്ധമായ അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലുള്ള വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും ഏഴ് ദിവസവും Emergency Cardiologist സേവനവും ആശുപത്രിയിൽ ലഭ്യമാക്കിയിട്ടുണ്ട്. ഹൃദയാഘാതം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിതമായ പരിശോധനയും വിദഗ്ധ കാർഡിയാക് പരിചരണവും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ തിരിച്ചറിയുക, അടിയന്തര സാഹചര്യങ്ങളിൽ ഉടൻ ചികിത്സ തേടുക, ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടരുക, രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ഹൃദ്രോഗ സാധ്യതാ ഘടകങ്ങൾ നിയന്ത്രിക്കുക എന്നിവയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുകയാണ് ഹൃദയദിനാചരണ പരിപാടികളുടെ ലക്ഷ്യം.

“ആരോഗ്യമുള്ള ഹൃദയം – ആരോഗ്യകരമായ സമൂഹം” എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന പരിപാടികളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ആശുപത്രി അധികൃതർ അഭ്യർത്ഥിച്ചു.

Follow us on :

More in Related News