Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2026 23:14 IST
Share News :
കടുത്തുരുത്തി: യൂത്ത് ഫ്രണ്ട് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൂഫാന്‍ വടംവലി മത്സരം 27ന് കടുത്തുരുത്തിയില്‍ നടക്കും. യുവതലമുറയെ കാര്‍ന്നുതിന്നുന്ന ലഹരി മരുന്നിനെതിരെയുള്ള ശക്തമായ പോരാട്ടവുമായി, കേരള സര്‍ക്കാരിന്റെ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് ലഹരിവിരുദ്ധ ക്യാമ്പയിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് യൂത്ത്ഫ്രണ്ട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന അഖില കേരള വടംവലി മത്സരം പോരാട്ടം 2026 സംഘടിപ്പിക്കുന്നത്. 27 ന് വൈകുന്നേരം അഞ്ചിന് ഗവണ്‍മെന്റ് വിഎച്ച്എസ്എസ് മൈതാനത്താണ് മത്സരം നടക്കുന്നതെന്ന് ഭാരവാഹികള്‍ കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 50 തിലധികം ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.
ജേതാക്കള്‍ക്ക് 44,000 രൂപയും എവര്‍റോളിംഗ് ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് 33,000, 22,000, 11,000 രൂപയും എവര്‍റോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കും. 16 സമ്മാനങ്ങളാണ് മത്സരാര്‍ഥികള്‍ക്കായി നല്‍കുന്നത്. കോട്ടയം ജില്ലാ വടംവലി അസ്സോസിയേഷന്റെ നിയന്ത്രണത്തിലാണ് മത്സരം നടക്കുന്നത്. ഞായറാഴ്ച്ച വൈകൂന്നേരം നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി മോന്‍സ് ജോസഫ് മത്സരം ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസ്ിഡന്റ് ജോസ്‌മോന്‍ മാളിയേക്കല്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഫ്രാന്‍സീസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തും. കടുത്തുലരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്റ്
റോയ് ജോര്‍ജ് വെട്ടിക്കത്തടം, ജില്ലാ പഞ്ചായത്തംഗം ആന്‍മരിയ ജോര്‍ജ്, ഉഴഴൂര്‍ ബ്ലോക്കത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍, കെ.വി. കണ്ണന്‍, ജോണ്‍സ് ജോര്‍ജ് കുന്നപ്പിള്ളില്‍, തോമസ് കണ്ണന്തറ, സ്റ്റീഫന്‍ പാറാവേലില്‍, ജോസ് വഞ്ചിപ്പുര, ഷിജു പാറയിടുക്കില്‍, ധന്യ വേണുഗോപാല്‍, ജോണി കണിവേലില്‍, ജിന്‍സി എലിസബത്ത്, ജോണിച്ചന്‍ പൂമരം, ജസ്റ്റിന്‍ വട്ടകാലായില്‍ എന്നിവര്‍ പ്രസംഗിക്കും. പരിപാടികളെ കുറിച്ചു വിശദീകരിക്കുന്നതിനായി നടത്തിയ പത്രസമ്മേളനത്തില്‍ മാഞ്ഞൂര്‍ മോഹന്‍കുമാര്‍, ജോസ്‌മോന്‍ മാളിയേക്കല്‍, സാജു സെബാസ്റ്റിയന്‍, ജസ്റ്റിന്‍ വട്ടക്കാലായില്‍ എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.