Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തഷ്ടമി മഹോത്സവം; മുഖ സന്ധ്യ വേല ഒക്ടോബർ 25 ന് ആരംഭിക്കും.

23 Oct 2026 19:37 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന മുഖ സന്ധ്യ വേല ഒക്ടോബർ 25 ന് ആരംഭിക്കും. വിശേഷാൽ ചടങ്ങുകൾക്ക് ശേഷം എതൃത്ത ശ്രീബലിക്കായി വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കും. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നളളിപ്പ് സമാപിക്കും. വൈകിട്ട് 8 ന് വിളക്കെഴുന്നള്ളിപ്പും നടക്കും.

രാവിലെയും വൈകിട്ടും ആന പുറത്ത് ശ്രീബലി, മണ്ഡപത്തിൽ വാരമിരിക്കൽ, പ്രാതൽ, വിളക്ക് എന്നിവയാണ് സന്ധ്യ വേലയുടെ പ്രധാന ചടങ്ങുകൾ. ദേവസ്വം ഭാരവാഹികളും ഭക്തരും ഉൽസവത്തിന് മുന്നോടിയായി വൈക്കത്തപ്പനെ വന്ദിച്ച് ആഘോഷപൂർവം നടത്തുന്ന ചടങ്ങാണ് മുഖ സന്ധ്യ വേല . തുലാമാസത്തിലെ രേവതി നക്ഷത്രത്തിൽ തുടങ്ങി കാർത്തിക നാളിൽ സമാപിക്കുന്ന മുഖ സന്ധ്യവേല ഏറ്റുമാനൂർ , തെക്കുംകൂർ, അമ്പലപ്പുഴ, തിരുവല്ല എന്നിവിടങ്ങളിലെ നാട്ടുരാജാക്കൻമാർ നടത്തിയിരുന്നതാണ്. ഇപ്പോൾ ദേവസ്വത്തിന്റെ അടിയന്തരമാണ്. തുടർച്ചയായി നാലു ദിവസം നീണ്ടു നിൽക്കുന്ന മുഖ സന്ധ്യ വേല ഒക്ടോബർ 28 ന് സമാപിക്കും. സമൂഹ സന്ധ്യ വേല നവംബർ 15ന് ആരംഭിക്കും . നവംബർ 15ന് വൈക്കം സമൂഹം, 17 ന് കന്നട -തെലുങ്ക് സമൂഹം, 18 ന് തമിഴ് വിശ്വ ബ്രഹ്മ സമാജം, 19ന് വടയാർ സമൂഹം സന്ധ്യ വേലയും നടക്കും. 

18 നാണ് അഷ്ടമിയുടെ കോപ്പു തൂക്കൽ. കൊടിയേറ്ററിയിപ്പും കുലവാഴ പുറപ്പാടും

19 ന്‌ നടക്കും.നവംബർ 20നാണ് കൊടിയേറ്റ്. പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബർ 1 ന് നടക്കും. 2 ന് ആറാട്ടും , മുക്കുടി നിവേദ്യവും ഡിസംബർ 3നും നടക്കും.

Follow us on :

More in Related News