Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2026 18:45 IST
Share News :
തലയോലപ്പറമ്പ് :ലഹരിയുടെ ദൂഷ്യവലയത്തിൽ നിന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കാൻ സമൂഹത്തിന്റെ ജാഗ്രത അനിവാര്യമെന്ന് കെ.ബിനി മോൻ എം. എൽ. എ. “ലഹരിയോട് ഇല്ലെന്ന് പറയാം…” എന്ന സന്ദേശവുമായി തലയോലപ്പറമ്പ് സെന്റ് ജോർജ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈക്കം ഡി. വൈ. എസ്. പി. കെ. എൻ. രാജേഷ് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ മാനേജറും ഇടവക വികാരിയുമായ റവ. ഫാ. സേവ്യർ ആവള്ളിൽ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി ഷാനോ കെ. പി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജേക്കബ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മിനി ബെന്നി .ശില്പ സാജു , ഹെഡ്‌മിസ്ട്രസ് ആഷ വി ജോസഫ്,പി. ടി. എ പ്രസിഡന്റ് സാബു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് 'ഞങ്ങൾ തൂഫാൻ പോരാളികൾ 'എന്ന ബാനറിനു കീഴിൽ സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ റാലിയും നടത്തി.
Follow us on :
Tags:
More in Related News
Please select your location.