Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'നാട്ടുചെപ്പ്' - നാടൻ പാട്ടിന്റെ കൂട്ടരങ്ങ് ഒക്ടോബർ 24 ന്* വൈക്കത്ത്.

23 Oct 2026 19:02 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം ലിറ്ററേച്ചർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 'നാട്ടുചെപ്പ്' എന്ന പേരിൽ നാടൻ പാട്ടിന്റെ കൂട്ടരങ്ങ് സംഘടിപ്പിക്കുന്നു. വൈക്കം പോലീസ് സ്റ്റേഷന് സമീപമുള്ള ഡിസൈൻസ് മീഡിയ ആർട്ട് ഗാലറിയിൽ ഒക്ടോബർ 24 ശനിയാഴ്ച ഉച്ചയ്ക്ക് 2 നാണ് പരിപാടി. ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ് ബാബു പരിപാടി ഉദ്ഘാടനം ചെയ്യും.

'താരക പെണ്ണാളെ' എന്ന സൂപ്പർ ഹിറ്റ് നാടൻ പാട്ടിലൂടെ മലയാളികൾക്ക് സുപരിചിതനായ പാണ്ഡവാസ് കൊച്ചിയുടെ സുധി നെട്ടൂരും, കേരള സംസ്ഥാന ഫോക്ക് ലോർ അവാർഡ് ജേതാവ് സുനിൽ വെള്ളോന്നിയും

ആദ്യമായി വൈക്കം ലിറ്ററേച്ചർ ഫോറം വേദിയിൽ ഒരുമിച്ച് എത്തും. ബാലഗായകൻ മാസ്റ്റർ ദേവതീർത്ഥും ചടങ്ങിൽ പങ്കെടുക്കും.

വൈകിട്ട് 4 മണി മുതൽ വൈക്കം ലിറ്ററേച്ചർ ഫോറത്തിന്റെ പതിമൂന്നാമത് സെഷനായ 'വൈക്കം പാടുന്നു എന്ന പ്രോഗ്രാമും നടക്കും. 



Follow us on :

More in Related News