Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Apr 2025 20:27 IST
Share News :
മാള :കുഴൂരിൽ കൊലപാതകത്തിന് ഇരയായ ആറ് വയസുകാരൻ ഏബലിന്റെ വീട്ടിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു സന്ദർശിച്ചു. പ്രതിക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നത് ഉറപ്പാക്കാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വളരെ ദുഃഖകരമായ അനുഭവമാണ് കുടുംബത്തിന് ഉണ്ടായത്. ആറ് വയസ്സുള്ള പിഞ്ചു മകനാണ് ദാരുണമായ നിലയിൽ നഷ്ടപ്പെട്ടുപോയത്. പോലീസ് കൃത്യമായി ഇടപെടുകയും പ്രതിയെ കണ്ടുപിടിക്കുകയും ചെയ്തിട്ടുണ്ട്. കുടുംബത്തിന്റെ ദുഃഖത്തിൽ മന്ത്രി പങ്കുചേർന്നു.
ജില്ലാ പഞ്ചായത്ത് അംഗം പി.കെ.ഡേവിസ് മാസ്റ്ററും മറ്റു ജനപ്രതിനിധികളും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.