Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ

16 May 2026 22:07 IST

MUKUNDAN

Share News :

ചാവക്കാട്‌:മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ.കുന്നംകുളം അഞ്ഞൂർ സ്വദേശികളായ മുട്ടിൽ വീട്ടിൽ ജിതിൻ രവീന്ദ്രൻ(30),മങ്കട വീട്ടിൽ രാഹുൽ(27),കോറങ്ങാട്ട് മൃദുൽ (28)എന്നിവരെയാണ് ചാവക്കാട്‌ എസ്എച്ച്ഒ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്‌തത്.കഴിഞ്ഞദിവസം(വെള്ളിയാഴ്ച്ച)വൈകിട്ട്‌ പഞ്ചാരമുക്കിലെ തച്ചപ്പുള്ളി നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നാണ് പ്രതികൾ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമം നടത്തിയത്. ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ട് 9 ഗ്രാമും,410 മില്ലിഗ്രാമും തൂക്കമുള്ള വള പണയം വെക്കാൻ മൂന്ന് പേരും സ്ഥാപനത്തിലെത്തിയത്.സ്ഥാപനത്തിൻറെ മാനേജിംഗ് പാർട്ണർ മനോജ് തച്ചപ്പുള്ളി സ്വർണ വളമുക്കു പണ്ടമാണെന്ന്‌ തിരിച്ചറിഞ്ഞതോടെ പ്രതികളെ മുറിയിലെ പുറത്ത് നിന്നും പൂട്ടിയിട്ടു.തുടർന്ന് പോലീസിനെ വിവരമറിയിച്ചു.ഇതോടെ ചാവക്കാട്‌ പോലീസ് സ്ഥലത്തെത്തി മൂന്ന് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.അറസ്റ്റിലായ ജിതിൻ രവീന്ദ്രൻ അടിപിടി ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.രാഹുൽ അടിപിടി ഉൾപ്പെടെ മൂന്ന് കേസുകളിൽ പ്രതിയാണ്.പ്രതികൾ മുക്കുപണ്ടം പണയം വച്ച് കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന്‌ പോലീസ് അന്വേഷിച്ച് വരികയാണ്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow us on :

More in Related News