Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 May 2026 21:30 IST
Share News :
വൈക്കം: ഹോട്ടലിൻ്റെ അരിക് വശത്തെ വാതിൽ തുറന്നെത്തിയ മോഷ്‌ടാവ് കടയ്ക്കുള്ളിൽ കയറി സിസിടിവി കേബിളുകൾ നശിപ്പിച്ച ശേഷം കൗണ്ടറിൽ പണം അപഹരിച്ചു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ വൈക്കം പടിഞ്ഞാറെ നടയിലാണ് സംഭവം. പടിഞ്ഞാറെ നടയിൽ ഹോട്ടൽ ഉടുപ്പി കൈലാസ്സിലാണ് മോഷണം നടന്നത്. തുണികൊണ്ട് മുഖവും ശരീരവും മറച്ച് എത്തിയ മോഷ്ടാവ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ആയിരം രൂപയും ചില്ലറ നാണയങ്ങളും അപഹരിച്ച ശേഷം കടന്ന് കളയുകയായിരുന്നു. രാവിലെ കടയുടമ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത് ഏതാനും മാസങ്ങൾക്കിടെ വൈക്കത്ത് ഹോട്ടൽ കേന്ദ്രീകരിച്ച് നടക്കുന്ന അഞ്ചാമത്തെ മോഷണമാണ് ഇത്. സംഭവത്തിൽ ഹോട്ടൽ ഉടമ വൈക്കം പോലീസിൽ പരാതി നൽകി.
സംഭവത്തിൽ സി.സി.ടി.വി പരിശോധിച്ച് പോലീസ് അന്വോഷണം ആരംഭിച്ചിട്ടുണ്ട്.
മോഷ്ടാവിനെ എത്രയും വേഗം പിടികൂടണമെന്നും, രാത്രികാല പെട്രോളിങ് ശക്തമാക്കണമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ വൈക്കം യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.