Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തിൻ്റെ ബിനിമോൻ നാളെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും.

20 May 2026 23:59 IST

santhosh sharma.v

Share News :

വൈക്കം: വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന്റെ ഭാഗമായി വൈക്കത്തെ നിയമസഭാ അംഗം കെ. ബിനിമോൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. എൽ.ഡി.എഫ് കോട്ട തകർത്ത് വിജയം നേടിയ തലയെടുപ്പുമായാണ് വൈക്കം എം.എൽ.എയായി ബിനിമോൻ നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത്.

രാവിലെ 9 നാണ് എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങുന്നത്. വൈക്കം തലയാഴം ആലുങ്കൽ പടവിൽ വീട്ടിൽ നിന്ന് കെ. ബിനിമോൻ ഭാര്യ ജോളിയക്കും മക്കളായ ഭാഗ്യശ്രീയ്ക്കും ഭവ്യശ്രീയ്ക്കുമൊപ്പം തിരുവനന്തപുരത്തേയ്ക്ക് യാത്ര പുറപ്പെട്ടു. മൂന്നരപ്പതിറ്റാണ്ടിന് ശേഷമാണ് സത്യഗ്രഹത്തിൻ്റെ സമരഭൂമിയായ വൈക്കത്ത് നിന്നും കോൺഗ്രസിന് എം എൽ എ സ്ഥാനം ലഭിക്കുന്നത്. കന്നിയങ്കത്തിൽ 1360 ഓളം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സി പി ഐ യുടെ കുത്തകയായിരുന്ന സീറ്റ് തിരിച്ചു പിടിച്ചത്.



Follow us on :

More in Related News