Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2026 08:41 IST
Share News :
കോഴിക്കോട് - ലോക ഫുട്ബോളിലെ ഇതിഹാസ താരം Lionel Messiയുടെ പിറന്നാൾ കാളൂർ റോഡ് ഫുട്ബോൾ ഫാൻസ് ആഭിമുഖ്യത്തിൽ ആഘോഷിച്ചു.
പരിപാടി കൊമ്മേരി ബാങ്ക് ഡയറക്ടർ പി.എം. ഫൈസൽ ഉദ്ഘാടനം ചെയ്തു. മണ്ണിൽ കണ്ടി സന്തോഷ് സ്വാഗതം പറഞ്ഞു. രൂപേഷ് അണ്ടിപ്പറ്റ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വടേരി സലാം, ആദം എൻ.ടി., അൻവർ ഹുസൈൻ, കെ. ഇയ്യാസുദ്ദീൻ, നാസർ, പി.എം. ഫൗസാദ് എന്നിവർ സംസാരിച്ചു.
മെസിയുടെ ഫുട്ബോൾ രംഗത്തെ സംഭാവനകളും യുവതലമുറയ്ക്ക് അദ്ദേഹം നൽകുന്ന പ്രചോദനവും ചടങ്ങിൽ അനുസ്മരിച്ചു. ഫുട്ബോൾ പ്രേമികൾ പങ്കെടുത്ത പരിപാടിയിൽ പിറന്നാൾ കേക്ക് മുറിച്ചും ആശംസകൾ നേർന്നും ആഘോഷം സംഘടിപ്പിച്ചു.
Follow us on :
More in Related News
Please select your location.