Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലക്കാട് റെയില്‍വെ ഡിവിഷന്‍ വിഭജനം കേരളത്തിനു തിരിച്ചടി, പിന്‍വലിക്കണം: എം.വി ശ്രേയാംസ് കുമാര്‍

24 Aug 2026 22:16 IST

Regional Correspondent

Share News :

സംസ്ഥാനത്തിന്റെ യാത്രാവരുമാനത്തിലും ചരക്ക് വരുമാനത്തിലും ഗണ്യമായ നഷ്ടം വരുത്തും

കോഴിക്കോട്: പാലക്കാട് റെയില്‍വെ ഡിവിഷന്‍ വിഭജിച്ച് മംഗലാപുരം ഭാഗം മൈസൂര്‍ ഡിവിഷനിലേക്ക് യോജിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ആര്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാര്‍. കേരളത്തിന് ഒരു പ്രത്യേക റെയില്‍വേ സോണ്‍ വേണമെന്ന ദീര്‍ഘകാലത്തെ ആവശ്യം നിലവിലിരിക്കുമ്പോഴാണ് കേരളത്തിലെ റെയില്‍വേ സൗകര്യങ്ങളെ ബാധിക്കുന്ന ഈ തീരുമാനം. 

മംഗലാപുരം ഭാഗം നഷ്ടപ്പെടുന്നതിലൂടെ പാലക്കാട് ഡിവിഷന്റെ യാത്രാവരുമാനത്തിലും ചരക്ക് വരുമാനത്തിലും ഗണ്യമായ നഷ്ടം സംഭവിക്കും. മംഗലാപുരം സ്റ്റേഷനില്‍ നിന്ന് ഇപ്പോള്‍ 80 ട്രെയ്‌നുകളാണ് പുറപ്പെടുന്നത്. അവയെല്ലാം മൈസൂര്‍ ഡിവിഷനിലേക്ക് മാറും. ചരക്ക് കൈകാര്യം ചെയ്യുന്നത് 70 ശതമാനവും മംഗലാപുരം കേന്ദ്രമായാണ്. 

രാജ്യത്തെ റെയില്‍വേ ഡിവിഷനുകളില്‍ ഏറ്റവും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച പാലക്കാട് ഡിവിഷന്‍ ഇതോടെ നഷ്ടത്തിലാവും. നേരത്തെ സേലം ഡിവിഷന്‍ രൂപീകരിച്ചപ്പോള്‍ പാലക്കാട് ഡിവിഷനില്‍ നിന്ന് 600 കിലോമീറ്റര്‍ അടര്‍ത്തി മാറ്റിയിരുന്നു. മലബാറിന്റെ യാത്ര, വാണിജ്യ അടിസ്ഥാന സൗകര്യങ്ങളെ ബാധിക്കുന്ന ഈ തീരുമാനം പിന്‍വലിക്കണമെന്ന് കേന്ദ്ര റെയില്‍ മന്ത്രി അശ്വനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു.

ആലുവ സബ് ജയിലിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയി; അന്വേഷണം ഊർജിതം

Follow us on :

More in Related News