Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2026 17:56 IST
Share News :
ചാവക്കാട്:കേരള എയ്‌ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം,നിയമന അംഗീകാരം ലഭിക്കാത്ത അനദ്ധ്യാപകർക്കുള്ള ഓണകിറ്റ് വിതരണം,മുൻ ഭാരവാഹികളായിരുന്ന എൻ.വിദ്യാസാഗരൻ,പി.എസ്.സഞ്ജയ് അനുസ്മരണ വിദ്യാഭ്യാസ അവാർഡ് ദാനം എന്നിവ ചാവക്കാട് എംആർആർഎം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു.ജില്ലാ പ്രസിഡന്റ് സി.സി.പെറ്റർ അധ്യക്ഷത വഹിച്ചു.മുൻ ജില്ലാ സെക്രട്ടറിയും,എളവള്ളി പഞ്ചായത്ത് അംഗവുമായ പി.ഡി.ജോസ് ഉദ്ഘാടനം ചെയ്തു.ചൊവ്വന്നൂർ പഞ്ചായത്ത് അംഗം കെ.പി.സുരേന്ദ്രൻ വിദ്യാഭ്യാസ അവാർഡ് ദാനം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി എൻ.വി.മധു മുഖ്യപ്രഭാഷണം നടത്തി.ചാവക്കാട് എഇഒ ഓഫീസ് സീനിയർ സൂപ്രണ്ട് വി.കെ.മണിലാൽ,ഡിഇഒ ഓഫീസ് സൂപ്രണ്ട് പുഷ്പം വര്ഗീസ്,എംആർആർഎം എച്ച് എസ് പ്രധാനധ്യാപകൻ സുനീഷ് കെ.തോമസ്,സംസ്ഥാന സെക്രട്ടറി എം.ദീപുകുമാർ,ഐടി സെൽ കൺവീനർ ഇമ്മാനുവേൽ വിൻസെന്റ്,പി.പ്രശാന്ത്,പി.ആർ.ബാബു, ലിറ്റി ജോസഫ് എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി കെ.ആർ.മണികണ്ഠൻ സ്വാഗതവും,ട്രഷറര്‍ നിമിത അലക്സ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.