Tue Dec 12, 2023 10:56 PM 1ST

Location  

Sign In

AUFCMC ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

23 Aug 2026 23:20 IST

NewsDelivery

Share News :

കോഴിക്കോട്: AUFCMC ഓണാഘോഷം 2026 വിവിധ പരിപാടികളോടെ വിപുലമായി നടന്നു. സംഘടനാ CEO അലി അക്ബർ ഖാൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുബൈർ പി.ടി. അധ്യക്ഷത വഹിച്ചു. കൺവീനർ സോമൻ സ്വാഗതവും കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അനിതാ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

നാഷണൽ ഭാരവാഹികളായ അമ്പിളി ജോസ്, പ്രേം സി, റിബിന മാധവൻ, ഷംസുദ്ദീൻ, സംസ്ഥാന ഭാരവാഹികളായ ജോൺസൺ, ഹരിദാസൻ, സൈക്കോളജിസ്റ്റ് ശ്യാമള എന്നിവർ സംസാരിച്ചു.

ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ വിനോദ മത്സരങ്ങളും സംഘടിപ്പിച്ചു. ‘സുന്ദരന് പൊട്ട് തൊടൽ’ മത്സരത്തിൽ സുൽഫത്ത് ഒന്നാം സ്ഥാനവും ശൈലജ രണ്ടാം സ്ഥാനവും നേടി. ‘സുന്ദരിക്ക് പൊട്ട് തൊടൽ’ മത്സരത്തിൽ അബൂബക്കർ ഒന്നാം സ്ഥാനവും സതീഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ലെമൺ സ്പൂൺ മത്സരത്തിൽ ഷെമീർ ഒന്നാം സ്ഥാനവും റിബിന മാധവൻ രണ്ടാം സ്ഥാനവും നേടി. മ്യൂസിക്കൽ ചെയറിൽ സജ്ന ഒന്നാം സ്ഥാനവും സുനിത രണ്ടാം സ്ഥാനവും നേടി. ബോൾ പാസ് മത്സരത്തിൽ പുരുഷോത്തമൻ ഒന്നാം സ്ഥാനവും സജ്ന രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പഞ്ചഗുസ്തി വനിതാ വിഭാഗത്തിൽ സിന്ധു ഒന്നാം സ്ഥാനവും അജിത രണ്ടാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ സതീഷ് ഒന്നാം സ്ഥാനവും ജോൺസൺ രണ്ടാം സ്ഥാനവും നേടി. അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടി.

Follow us on :

More in Related News