Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Aug 2026 07:07 IST
Share News :
ചാത്തന്നൂർ: ദീർഘനാളുകളായി കൊല്ലം കല്ലുംതാഴം ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും യാത്രാക്ലേശത്തിനും വലിയൊരു ആശ്വാസമായി കല്ലുംതാഴം റെയിൽവേ മേൽപ്പാലത്തിന്റെ (ROB) ഇരുവരിപ്പാത ഗതാഗതത്തിനായി തുറന്നു.
ഇതോടെ കല്ലുംതാഴം മുതൽ കാവനാട് വരെയുള്ള ഭാഗത്ത് കൂടുതൽ സുഗമവും തടസ്സരഹിതവുമായ ഗതാഗതസൗകര്യം ലഭ്യമാകും. പ്രത്യേകിച്ച് വരാനിരിക്കുന്ന ഓണക്കാലത്തെ തിരക്ക് കണക്കിലെടുക്കുമ്പോൾ, കല്ലുംതാഴം ജംഗ്ഷനിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാൻ ഇത് സഹായിക്കും.
മാസങ്ങളായി യാത്രക്കാർ നേരിട്ടുവരുന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ വലിയൊരു പരിഹാരമാകും. കൊല്ലത്തിന്റെ ഗതാഗത സൗകര്യവികസനത്തിൽ നിർണായകമായ മറ്റൊരു ചുവടുവെപ്പാണ് കല്ലുംതാഴം ROB ഇരുവരിപ്പാത തുറന്നത്.
ഓണക്കാല യാത്രകൾ കൂടുതൽ സുഗമമാകട്ടെ…
കല്ലുംതാഴം ഇനി കൂടുതൽ സുഗമമായ യാത്രയുടെ പാതയിൽ.
Follow us on :
More in Related News
Please select your location.