Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2026 22:19 IST
Share News :
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി എ.പി. അനിൽകുമാർ. സർക്കാർ മാറിവരുമ്പോൾ ബോർഡുകൾ പുനഃസംഘടിപ്പിക്കുന്നത് സ്വാഭാവിക നടപടിയാണെന്നും അതിനെ മറ്റ് വിഷയങ്ങളുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
ന്യൂനപക്ഷങ്ങളോടുള്ള ഇടപെടലിൽ സിപിഎമ്മിന് തെറ്റുപറ്റിയെന്നും ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നേരത്തെയും ശ്രമം നടന്നിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു. സിപിഎമ്മിന്റെ നിലപാട് ബിജെപിയോട് ചേർന്നുനിൽക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.
ദേവസ്വം ബോർഡിൽ ഇതര മതസ്ഥരെ അംഗങ്ങളാക്കണമെന്ന് ആവശ്യപ്പെട്ടാൽ ആരെങ്കിലും അംഗീകരിക്കുമോയെന്നും മന്ത്രി ചോദിച്ചു. കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് നിയമം പൂർണമായും തെറ്റായതാണെന്നും ഇത് ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധ സമീപനത്തിന്റെ ഭാഗമാണെന്നും എ.പി. അനിൽകുമാർ പറഞ്ഞു.
അതേസമയം, ‘വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും’ എന്ന വിഷയത്തിൽ സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത ഉമർ ഫൈസി മുക്കം സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വഖഫ് വിഷയത്തിൽ ബിജെപി നേതാവ് ഷോൺ ജോർജിന്റെ അപ്പീലിനെ സർക്കാർ അഭിഭാഷകൻ പിന്തുണച്ച സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ പല നിലപാടുകളിലും ആശയക്കുഴപ്പവും ആശങ്കയുമുണ്ടെന്നും ഇത് എങ്ങോട്ടാണ് നയിക്കുന്നതെന്ന് വ്യക്തമല്ലെന്നും ഉമർ ഫൈസി പറഞ്ഞു. ‘തൂഫാൻ’ നടപ്പാക്കുമ്പോൾ മദ്യം സുലഭമാകുന്നുവെന്ന പരിഹാസവും അദ്ദേഹം ഉന്നയിച്ചു.
Follow us on :
Tags:
More in Related News
Please select your location.