Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2026 19:30 IST
Share News :
വള്ളിക്കുന്ന്: അരിയല്ലൂർ ഹമാരാ യോഗ സെന്ററിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സമൂഹ യോഗയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് അഷ്ടാംഗ യോഗയുടെ വിവിധ വശങ്ങളെക്കുറിച്ചും യോഗാഭ്യാസത്തിന്റെ ശാരീരിക-മാനസിക ഗുണങ്ങളെക്കുറിച്ചും യോഗ പരിശീലകൻ ഗോപിനാഥൻ പുളിയശ്ശേരി പ്രഭാഷണം നടത്തി. പരിപാടിയിൽ സുഭാഷ് പനയങ്കണ്ടി, കെ. സതീഷ്ബാബു, വി. കേശവദാസ്, കെ.എം. രജിത, സിന്ധു പുതുമന, സി. റീജ, എം.കെ. ഗീത എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.