Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പയൂർ യൂണിറ്റ് സമ്മേളനവും നവീകരിച്ച വ്യാപാരഭവൻ്റ ഉദ്ഘാടനവും

07 Jun 2026 20:43 IST

ENLIGHT MEDIA PERAMBRA

Share News :

.


മേപ്പയൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പയൂർ യൂണിറ്റ് സമ്മേളനവും നവീകരിച്ച വ്യാപാര ഭവൻ്റ ഉദ്ഘാടനവും ഫാത്തിമ തെഹ് ലിയ എം എൽ എ ഉദ്ഘാടനം ചെയ്തു.ആകസ്മികമായി മരണപ്പെട്ട കല്ലോട്ട് പൊയിൽ ബാലകൃഷ്ണൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ആശ്വാസ് ധനസഹായ വിതരണവും അവർ നിർവഹിച്ചു. 


യൂണിറ്റ് പ്രസിഡൻ്റ് ഷംസുദ്ദീൻ കമ്മന അധ്യക്ഷത വഹിച്ചു. മേപ്പയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.നിബിത ഇൻഷൂറൻസ് പദ്ധതി ഉദ്ഘാടനം ചെയ്തു. ജനറൽ ബോഡി യോഗം ജില്ലാ പ്രസിഡന്റ് പി.കെ. ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു.

എം.എം.ബാബു, എ.വി.എം.കബീർ, ജി.ജി.കെ.തോമസ്, ബാബുമോൻ' ടൗൺ വാർഡ് മെംബർ ജാഫർ, പി.കെ.അനീഷ്, അബ്ദുറഹ് മാൻ കമ്മന, കെ.കെ.ബാലൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, മധുപുഴയരികത്ത്, കെ.മൊയ്തീൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷംസുദ്ദീൻ കമ്മന 

(പ്രസി), രാജൻ ഒതയോത്ത് (സെക്രട്ടറി),കെ.ദിവാകരൻ നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.



Follow us on :

Tags:

More in Related News