Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് യൂട്യൂബറായ യുവതിയെ വാടക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

14 Sep 2026 23:58 IST

santhosh sharma.v

Share News :

വൈക്കം: യൂട്യൂബറെ വാടക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് കട്ടത്തറ തംബുരുവി (36) നെയാണ് വൈക്കം പുളിഞ്ചുവട്ടിലുള്ള വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. നാടൻ മൽസ്യ ബന്ധന രീതിയെ അവലംബിച്ചുള്ള ഫിഷറീസ് ക്യൂൻ തംബുരുവെന്ന പേരിലുള്ള ഇവരുടെ യൂട്യൂബ് ചാനൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭർത്താവുമായി വേർപ്പെട്ട് നിൽക്കുന്ന ഇവർ ഏതാനും മാസമായി പുളിഞ്ചുവട്ടിലെ വാടക വീട്ടിൽ 13 കാരിയായ മകളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. വൈക്കത്തെ സ്‌കൂളിൽ പഠിക്കുന്ന മകൾ വൈകിട്ട് സ്‌കൂൾ കഴിഞ്ഞു വീട്ടിലെത്തിപ്പോഴാണ് സംഭവം അറിയുന്നത്. വാതിൽ അടഞ്ഞുകിടക്കുന്നത് കണ്ട് ജനലിലൂടെ നോക്കിയപ്പോഴാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇവരുടെ മകൻ ഭർത്താവിനൊപ്പമാണ് താമസം. മരിച്ച യുവതി പാലക്കാട് സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഇയാൾ യുവതിയുമൊത്തുള്ള ദൃശ്യങ്ങളെപ്പറ്റി പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Follow us on :

More in Related News