Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Sep 2026 17:20 IST
Share News :
തലയോലപ്പറമ്പ് : വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഹരിത ബാല്യം സ്കൂൾ തല പച്ചക്കറി വ്യാപനം പദ്ധതി മറവൻതുരുത്ത് ഗവൺമെന്റ് യു.പി സ്കൂളിൽ ആരംഭിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വി ഹരിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് അംഗം വനജ അനിൽകുമാർ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാന അധ്യാപകൻ സി.പി പ്രമോദ്, പിടിഎ പ്രസിഡന്റ് വി.പി ജയകുമാർ, എംപിടിഎ പ്രസിഡന്റ് സൗദാ നവാസ്, അഗ്രികൾച്ചർ അസിസ്റ്റന്റ് ഓഫീസർ കെ.സി മനു, അധ്യാപകരായ ഐശ്വര്യ .വി, അരുണിമ ബലരാമൻ, ബോബി ജോസ്, സൗമ്യ സദാനന്ദൻ, ആതിര ശശികുമാർ, ജ്യോതിലക്ഷ്മി, നീതു സുനിൽ, പിടിഎ വൈസ് പ്രസിഡന്റ് ജയാ ദിലീപ് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.