Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവാഹസദ്യ ഓർഡർ എടുത്ത് ഇവൻ്റ്സ് മാനേജ്മെൻ്റ് ഉടമ പണം വാങ്ങി; ഒടുവിൽ ഭക്ഷണമില്ല, രണ്ട് കല്യാണങ്ങൾ അലങ്കോലമായി.

14 Sep 2026 21:25 IST

santhosh sharma.v

Share News :

കോട്ടയം: വിവാഹ സദ്യയുടെ ഓർഡർ ഏറ്റെടുത്ത് പണം വാങ്ങിയിട്ടും ഭക്ഷണം എത്തിക്കാതിരുന്നതിനെ തുടർന്ന് കോട്ടയത്ത് രണ്ട് വിവാഹച്ചടങ്ങുകൾ പ്രതിസന്ധിയിലായി. മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമാണ് സംഭവങ്ങൾ. 

ചോറ്റി മഹാദേവ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിനായി 400 പേർക്കുള്ള സദ്യയും തലേദിവസത്തെ ഭക്ഷണവും ഉൾപ്പെടെ 1.40 ലക്ഷം രൂപയ്ക്കാണ് കാറ്ററിങ് സംഘത്തിന് ഓർഡർ നൽകിയിരുന്നത്. തലേദിവസത്തെ ഭക്ഷണം എത്തിയെങ്കിലും വിവാഹദിവസം കുടിവെള്ളം പോലും ഒരുക്കിയിരുന്നില്ല. തുടർന്ന് ഭക്ഷണം ഉടൻ എത്തുമെന്ന് അറിയിച്ചെങ്കിലും വിവാഹ ചടങ്ങകൾ തീർന്നിട്ടും ഭക്ഷണം എത്താത്തതിനെ തുടർന്ന് കാറ്ററിംഗ്യെ ഉടമയെ ഫോൺ പല തവണ വിളിച്ചിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന്

അതിഥികൾക്ക് ഭക്ഷണം നൽകുന്നതിനായി വധുവിന്റെ വീട്ടുകാർ വിവിധ ഹോട്ടലുകളിൽ നിന്ന് അടിയന്തരമായി ഭക്ഷണം എത്തിക്കുകയായിരുന്നു. സംഭവത്തിൽ കാറ്ററിങ് സ്ഥാപനത്തിനും പണം കൈപ്പറ്റിയ ഉദയം ഇവൻ്റ്സ് ഉടമ വിഷ്ണുവിനുമെതിരെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

കഞ്ഞിക്കുഴിയിലെ മറ്റൊരു വിവാഹത്തിന് ഭക്ഷണം, സ്റ്റേജ് തുടങ്ങിയവയ്ക്കായി ഇതെ ഇവൻ്റ്സിനാണ് കരാറാണ് നൽകിയിരുന്നത്. ഭക്ഷണം സമയത്ത് എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ഭക്ഷണം കൊണ്ടുവന്ന വാഹനം അപകടത്തിൽപ്പെട്ടെന്നും മറ്റൊരു വാഹനത്തിൽ ഉടൻ എത്തിക്കുമെന്നും അറിയിക്കുകയും പിന്നീട് ബന്ധപ്പെട്ടപ്പോൾ ഭക്ഷണം പാകം ചെയ്തിട്ടില്ലെന്നും എത്തിക്കാൻ കഴിയില്ലെന്നുമാണ് അറിയിച്ചത്.

തുടർന്ന് വീട്ടുകാർ അടിയന്തരമായി മറ്റ് സംവിധാനങ്ങളിലൂടെ ഭക്ഷണം ഒരുക്കി അഥിതികൾക്ക് നൽകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇവൻ്റ്സ് മാനേജ്മെൻ്റ് ഉടമക്കെതിരെ വീട്ടുകാർ കോട്ടയം ഈസ്റ്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Follow us on :

More in Related News