Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Sep 2026 23:14 IST
Share News :
മസ്കറ്റ്: എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ എറണാകുളം റസിഡൻസ് അസോസിയേഷൻ (ERA) മൂന്നാം വാർഷികവും ഓണാഘോഷവും വിപുലമായി സംഘടിപ്പിച്ചു. മിഡിൽ ഈസ്റ്റ് കോളജ് ഹാളിൽ നടന്ന പരിപാടി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ പോഞ്ഞാശ്ശേരി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിതിൻ വിനോദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനീഷ് സയ്യിദ് സ്വാഗതവും ട്രഷറർ ബിബു കരീം നന്ദിയും രേഖപ്പെടുത്തി.
എക്സിക്യൂട്ടീവ് അംഗങ്ങളായ അലി മുഹമ്മദ്, ഖലീൽ, മുഹമ്മദ് ത്വയ്യിബ്, അജയ് എന്നിവർ ആശംസകൾ നേർന്നു.
മഹാബലിയുടെ വരവേൽപ്പ്, പുലികളി, ചെണ്ടമേളം, തിരുവാതിര, കൈകൊട്ടിക്കളി, വടംവലി തുടങ്ങി കേരളത്തിന്റെ തനത് ഓണാഘോഷങ്ങളുടെ ആവേശം പകർന്ന വിവിധ കലാ-സാംസ്കാരിക പരിപാടികൾ ചടങ്ങിന്റെ ഭാഗമായി അരങ്ങേറി. ഒമാനിലെ എറണാകുളം സ്വദേശികളും കുടുംബാംഗങ്ങളും വലിയ തോതിൽ പങ്കെടുത്ത പരിപാടി സൗഹൃദത്തിന്റെയും ആഘോഷത്തിന്റെയും വേദിയായി മാറി.
Follow us on :
Tags:
More in Related News
Please select your location.