Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്രന്ഥശാലാ ദിനാചരണം

14 Sep 2026 20:25 IST

Jithu Vijay

Share News :

കൊണ്ടോട്ടി : പുളിക്കൽ യുവജന വായനശാല & ഗ്രന്ഥാലയം ഗ്രന്ഥശാല ദിനം ആചരിച്ചു. പ്രസിഡൻ്റ് പി മുഹമ്മദ് റസാഖ് പതാക ഉയർത്തി. ജെ എസ് ടി ടി ഐ പ്രിൻസിപ്പാൾ മുകുന്ദൻ അക്കരമ്മൽ ഉദ്ഘാടനം നിർവഹിച്ചു. കൊണ്ടോട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ സുരേഷ് ബാബു പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് ക്യാമ്പയിൻ അബ്ദുൽ മലിക്ക് എം കെ യും പുസ്തക സമാഹണ ക്യാമ്പയിൻ കെ വി ഗോപാലകൃഷ്ണനും ഉദ്ഘാടനം ചെയ്തു. വൈകീട്ട് അക്ഷരദീപം തെളിയിച്ചു. പഞ്ചായത്ത് ലൈബ്രറി സമിതി കൺവീനർ കെ മുഹമ്മദ് അഷ്‌റഫ്, ഗണേശൻ കല്യാണി, വി നിഷാദ്, എ കെ അബ്ബാസലി ,ഷീബ കെ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി വി അബ്ദുൽ ഹമീദ് സ്വാഗതവും ലൈബ്രേറിയൻ സതീദേവി പി കെ നന്ദിയും പറഞ്ഞു.

Follow us on :

More in Related News