Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Sep 2026 22:01 IST
Share News :
മസ്കറ്റ്: ഐ.സി.എഫ്, ആർ.എസ്.സി, സഹ്റതുൽ ഖുർആൻ മദ്റസ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മീലാദുന്നബി സമ്മേളനം "നൂറെ മദീന 2026" ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഇബ്രയിൽ നടന്നു.
ഖുർആൻ പാരായണം, ഇസ്‌ലാമിക ഗാനങ്ങൾ, എക്സിബിഷൻ, ഫ്‌ളവർ ഷോ, ദഫ് പ്രദർശനം, സ്കൗട്ട് പ്രകടനങ്ങൾ, വിദ്യാർഥികളുടെ കലാപരിപാടികൾ, പ്രഭാഷണങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സമ്മേളനത്തിന് മാറ്റുകൂട്ടി.
ഉദ്ഘാടന സമ്മേളനത്തിൽ ശൈഖ് ഖലീഫ സ്വാലിഹ് അൽ ബുസൈദി മുഖ്യാതിഥിയായി പങ്കെടുത്തു. ശൈഖ് അബ്ദുല്ല അൽ മസ്കരി, ശൈഖ് ഹമദ് ഹമൂദ് അൽ തൗഖി എന്നിവരുള്‍പ്പെടെയുള്ള പൗരപ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മുസ്തഫ ബാംഗ്ലൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ മദ്റസ പ്രധാനാധ്യാപകൻ മുഹമ്മദ് നിഷാദ് അഹ്സനി നബിദിന സന്ദേശ പ്രഭാഷണം നടത്തി.
വിശുദ്ധ നബി മുഹമ്മദ് (സ)യുടെ സ്നേഹം, കാരുണ്യം, സഹിഷ്ണുത, സാമൂഹിക ഐക്യം എന്നീ സന്ദേശങ്ങളുടെ സമകാലിക പ്രസക്തി പ്രഭാഷകർ വിശദീകരിച്ചു. മത, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
മദ്റസ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അസ്ഹറുദ്ധീൻ റബ്ബാനി കല്ലൂർ, റഊഫ് അസ്ഹരി ആക്കോട് എന്നിവർ നയിച്ച പ്രവാചക പ്രകീർത്തന കാവ്യസദസും രക്ഷിതാക്കളുടെയും കാണികളുടെയും പ്രശംസ നേടി.
പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച സംഘാടകർ, അധ്യാപകർ, രക്ഷിതാക്കൾ, സന്നദ്ധ പ്രവർത്തകർ എന്നിവരെ ചടങ്ങിൽ അഭിനന്ദിച്ചു. സമൂഹത്തിൽ സ്നേഹവും സഹോദര്യവും ധാർമ്മിക മൂല്യങ്ങളും വളർത്തിയെടുക്കാൻ ഇത്തരം പരിപാടികൾ പ്രചോദനമാകുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഷാഹുൽ ഹമീദ് പത്തനാപുരം സ്വാഗതവും വി. യു. നഈം നന്ദിയും രേഖപ്പെടുത്തി.
Follow us on :
More in Related News
Please select your location.