Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2026 17:50 IST
Share News :
ചാവക്കാട്:മണത്തല ബ്ലോക്ക് ഓഫീസിന് സമീപത്തെ വീട്ടിൽ കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച അസം സ്വദേശിയായ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.അസം,ദിബ്രുഗഡ് നഹർകട്ടിയ സ്വദേശിയായ രാധേശ്യാം ഗർഹ്(22)ആണ് അറസ്റ്റിലായത്.വെള്ളിയാഴ്ച്ച രാത്രി മണത്തല ബ്ലോക്ക് ഓഫീസിന് പിന്നിലുള്ള അഡ്വ.റിപ്പിൽ ഹംസയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ മുൻവശത്തെയും പിൻവശത്തെയും വാതിലുകൾ കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.തുടർന്ന് പരാതിക്കാരനും സുഹൃത്തും വീട്ടിനുള്ളിൽ പരിശോധിച്ചപ്പോൾ മുകളിലെ ബെഡ്റൂമിൽ ഒരാൾ കിടന്നുറങ്ങുന്നതായി കണ്ടെത്തി.വിവരമറിഞ്ഞ് ചാവക്കാട് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചു.ചോദ്യം ചെയ്യലിൽ ഇയാൾ അസം സ്വദേശിയായ രാധേശ്യാം ഗർഹ് ആണെന്ന് വ്യക്തമായി.തുടർന്ന് നടത്തിയ പരിശോധനയിലും അന്വേഷണത്തിലും ഇയാൾ വീട്ടിൽ കയറി അലമാരകളും മറ്റും തുറന്ന് സാധനങ്ങൾ വലിച്ചുവാരി മോഷണം നടത്താൻ ശ്രമിച്ചതായി കണ്ടെത്തി.പരാതിക്കാരൻ സ്റ്റേഷനിലെത്തി പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് മലയാളം അറിയാത്ത പ്രതിക്ക് കുറ്റകൃത്യത്തിന്റെ സ്വഭാവവും നിയമനടപടികളും മനസ്സിലാക്കുന്നതിനായി അസം സ്വദേശിയായ ദ്വിഭാഷിയുടെ സഹായം തേടി.നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിയെ അറസ്റ്റ് ചെയ്തു.പ്രതിക്കെതിരെ ചാവക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ചാവക്കാട് എസ്എച്ച്ഒ പ്രീത ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐ ബാസിത്,എഎസ്ഐ വിജയൻ,സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിഹാബ്,സിവിൽ പോലീസ് ഓഫീസർ രതീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.