Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2026 06:05 IST
Share News :
ഓർമ്മത്തേരിൽ- പരപ്പിൽ എം എം സ്‌കൂളിലെ 1976 എസ് എസ് എൽ സി ബാച്ച് സുവർണ്ണ ജൂബിലി ആഘോഷം (മോസ - 76) ഉദ്ഘാടനം ചെയ്ത വി കെ ഫൈസൽ ബാബു എം എൽ എ , ആദരവ് ഏറ്റുവാങ്ങിയ മുൻ അധ്യാപകരായ പി മാധവൻ , വി എസ് അഹമ്മദ് കോയ, കുഞ്ഞിക്കോയ , പി വി അബ്ദു റഹ്മാൻ, സംഘാടകരായ എഞ്ചി. കെ സലിം , മുഹമ്മദ് മുസ്തഫ പുതിയകം തുടങ്ങിയവർക്കൊപ്പം.
കോഴിക്കോട് : അര നൂറ്റാണ്ട് കാലം മുൻപ് പഠിച്ചിറങ്ങിയ സ്‌കൂൾ ജീവിത സ്മരണകൾ അയവിറക്കി പരപ്പിൽ എം എം ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ വീണ്ടും ഒത്തു കൂടി. കേരളത്തിൽ ആദ്യമായി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് 1996 ൽ തുടക്കമിട്ട എം എം സ്‌കൂളിലെ 1976 എസ് എസ് എൽ സി ബാച്ചായ മോസ - 76 ആണ് സുവർണ്ണ ജൂബിലി ആഘോഷം സംഘടിപ്പിച്ചത്. വൈ എം എസി എ മറീന റസിഡൻസിയിൽ നടന്ന സംഗമം വി കെ ഫൈസൽ ബാബു എം എൽ എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എഞ്ചി. കെ സലിം അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ ടി പി എം ജിഷാൻ മുഖ്യ പ്രഭാഷണം നടത്തി.
മുൻ അധ്യാപകരായ പി മാധവൻ , വി എസ് അഹമ്മദ് കോയ, കുഞ്ഞിക്കോയ , പി വി അബ്ദുറഹ്മാൻ എന്നിവരെ അദ്ദേഹം ആദരിച്ചു.
സെക്രട്ടറി മുഹമ്മദ് മുസ്തഫ പുതിയകം , ടി പി ഹംസത്ത് , പി മുസ്തഫ , കെ വി അബ്ദുൽ നാസർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ഉച്ചക്ക് ശേഷം നടന്ന സംസ്ക്കാരിക പരിപാടി മോസ കൺവീനർ സി ഇ വി ഇംത്യാസ് ഉദ്ഘാടനം ചെയ്തു. ഗാനമേള , ഗെയിം ഷോ , ലക്കി ഡ്രോ എന്നിവ പരിപാടിക്ക് ആവേശം നിറച്ചു.
Follow us on :
More in Related News
Please select your location.