Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അൽ ഖുവൈർ റോഡിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ ദോഹത്ത് അൽ അദബ് റോഡ് വഴി തിരിച്ചുവിടും

22 Oct 2026 02:11 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ബൗഷറിലെ റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അൽ ഖുവൈർ റോഡിൽ ഒക്ടോബർ 22 വ്യാഴാഴ്ച രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. മസ്‌കറ്റ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് റോഡ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

സീബിൽനിന്ന് എത്തുന്ന വാഹനങ്ങൾക്ക് മിനിസ്ട്രീസ് ഇന്റർചേഞ്ച് പാലത്തിലേക്കുള്ള പ്രവേശന ഭാഗത്ത് ഒരു പാത അടച്ചിടുന്നതാണ് നിയന്ത്രണത്തിന്റെ പ്രധാന ഭാഗം. ഇതോടെ ബാധിക്കപ്പെടുന്ന വാഹനങ്ങൾ ദോഹത്ത് അൽ അദബ് റോഡ് വഴിയും സമീപത്തെ ആഭ്യന്തര റോഡ് വഴിയും തിരിച്ചുവിടും.

ഗതാഗത നിയന്ത്രണം നിലനിൽക്കുന്ന പ്രദേശങ്ങളിൽ വാഹനമോടിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. റോഡിൽ സ്ഥാപിച്ചിട്ടുള്ള ഗതാഗത സൂചനകളും അധികൃതരുടെ നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും യാത്രക്കാർക്ക് അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനായി യാത്ര മുൻകൂട്ടി ക്രമീകരിക്കണമെന്നും നിർദേശമുണ്ട്.

വാഹനയാത്രക്കാർ ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ജാഗ്രത പുലർത്തണമെന്നും അധികൃതർ അഭ്യർഥിച്ചു.

Follow us on :

More in Related News