Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡിജിറ്റൽ കൈക്കൂലി കേസ്; വൈക്കം സി ഐ ഷമീർഖാനെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.

21 Oct 2026 21:36 IST

santhosh sharma.v

Share News :

വൈക്കം: കൈക്കൂലിക്കേസിൽ വിജിലൻസ് പിടിയിലായ വൈക്കം സി ഐ ഷമീർഖാനെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു. യു.പി.ഐ ആപ്പുകളും ഡിജിറ്റൽ സംവിധാനങ്ങളും ഉപയോഗിച്ച് കൈക്കൂലി വാങ്ങിയതിന് പിന്നാലെ ഷമീർഖാൻ നിർബന്ധിത അവധിയിൽ പ്രവേശിച്ചിരുന്നു. വൈക്കം സി ഐയായി ചുമതല ഏറ്റെടുത്ത് രണ്ട് മാസത്തിനിടെ 2.56 ലക്ഷം കൈക്കൂലിയായി വാങ്ങിയെന്നാണ് കണ്ടെത്തൽ.കോട്ടയം വിജിലൻസ് എസ് പിയുടെ നേതൃത്വത്തിൽ നടത്തിയ രഹസ്യ അന്വേഷണത്തിൽ പണം വാങ്ങിയതിന്റെ രേഖകളും കണ്ടെത്തി. ഒരു ഇതര സംസ്ഥാനക്കാരൻ്റെ പേരിൽ വൈക്കത്തെ ബാങ്കിൽ ഇതിനായി എടുത്ത ബാങ്ക് അക്കൗണ്ടും ഇതിനായി മറ്റൊരു വ്യക്തിയുടെ പേരിലുള്ള ഗൂഗിൾ പേയും ഉപയോഗിച്ചായിരുന്നു സിഐ പണം വാങ്ങിയിരുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. പ്രഥമദൃഷ്ട്യാ കുറ്റം കണ്ടെത്തിയ സാഹചര്യത്തിൽ തുടർനടപടികളിലേക്ക് കടക്കാൻ വിജിലൻസ് തീരുമാനിക്കുകയും ഇത് സംബന്ധിച്ച് ഡിജിപിക്ക് റിപ്പോർട്ടും നൽകിയിരുന്നു. ശാസ്ത്രീയമായ മറ്റ് തെളിവുകൾ കേസിൽ നിർണായകമായതിനാൽ ഇക്കാര്യം കണ്ടെത്താനുള്ള ശ്രമങ്ങൾ വിജിലൻസ് തുടരുന്നുണ്ട്.

Follow us on :

More in Related News