Tue Dec 12, 2023 10:56 PM 1ST

Sign In

ബി ഇ എം എച്ച് എസ് എസ് പരപ്പനങ്ങാടിയിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് തെരുവിൽ കഴിയുന്ന ആളുകൾക്ക് പൊതിച്ചോർ വിതരണം നടത്തി.

20 Nov 2026 22:26 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : സമൂഹത്തിലെ അശരണരും നിരാലംബരുമായ വരെ ചേർത്തുപിടിക്കാനും ഒരു നേരത്തെ ഭക്ഷണം എങ്കിലും നൽകുന്നതിനും ആയി ബി ഇ എം എച്ച് എസ് എസ് പരപ്പനങ്ങാടിയിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് പരപ്പനങ്ങാടി ബസ്റ്റാൻഡ് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലെ തെരുവിൽ കഴിയുന്ന ആളുകൾക്ക് പൊതിച്ചോർ വിതരണം നടത്തി.


പിടിഎ പ്രസിഡൻറ് നൗഫൽ ഇല്ല്യാൻ പൊതിച്ചോർ വിതരണം ഉദ്ഘാടനം ചെയ്തു.


എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷാലിൻ , ബിന്ദു പി, ആൻ ശാന്ത, എൻഎസ്എസ് വോളണ്ടിയേഴ്സ് തുടങ്ങിയവർ പൊതിച്ചോർ വിതരണത്തിന് നേതൃത്വം നൽകി.

Follow us on :

More in Related News