Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവ്:ബിജെപി പ്രതിഷേധ മാർച്ച്‌ നടത്തി

12 Nov 2026 14:44 IST

MUKUNDAN

Share News :

ചാവക്കാട്:താലൂക്ക് ആശുപത്രിയിൽ  

യുവതിയുടെ പ്രസവത്തെ തുടർന്ന് പഞ്ഞി ഉള്ളിൽ വെച്ച് തുന്നി കെട്ടിയെന്ന ആരോപണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റി ചാവക്കാട് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി.ബിജെപി സംസ്ഥാന സമിതി അംഗം ദയാനന്ദൻ മാമ്പുള്ളി മാർച്ച്‌ ഉദ്ഘാടനം ചെയ്തു.ബിജെപി ചാവക്കാട് മണ്ഡലം പ്രസിഡന്റ്  വർഷ മണികണ്ഠൻ അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറിമാരായ പ്രതീഷ് അയിനിപ്പുള്ളി സ്വാഗതവും,ഗണേഷ് ശിവജി നന്ദിയും പറഞ്ഞു.നേതാക്കളായ ബിജെപി ജില്ലാ സെക്രട്ടറി കെ.ആർ.ബൈജു,വിനോദ് പണിക്കശ്ശേരി,ബോഷി ചാണാശ്ശേരി,പ്രസന്നൻ പാലയൂർ,ജനാർദ്ദനൻ കണ്ടംപുള്ളി,സുജ സുധീർ,സുഗന്ധവേണി,ജോൺസൻ മമ്മിയൂർ,പ്രമോദ് ശങ്കരൻ,സുനിൽ കാരയിൽ,ദേവാനന്ദൻ പണ്ടാരത്തിൽ,അനൂപ് കണ്ടംപുള്ളി,മിഥുൻ,ശരത്,കടപ്പുറം ഗ്രാമപഞ്ചായത്ത്‌ ബിജെപി മെമ്പർമാരായ എ.ആർ.രാജേഷ്,ജിഷ ഷിനോജ് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News