Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2026 14:50 IST
Share News :
ഡയാലിസിസ് ടെക്നീഷ്യൻ നിയമനം
നിലമ്പൂർ ഗവ. ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് വിഭാഗത്തിലേക്ക് ഡയാലിസിസ് ടെക്നീഷ്യൻമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ് യോഗ്യതയുള്ളവരും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം അപേക്ഷകർ. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. എഴുതി തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യതയും പ്രായോഗിക പരിജ്ഞാനവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോട്ടോ സഹിതമുള്ള ബയോഡാറ്റ എന്നിവ ഒക്ടോബർ 31-ന് വൈകിട്ട് അഞ്ചുമണിക്ക് മുൻപായി ആശുപത്രി കാര്യാലയത്തിൽ സമർപ്പിക്കണം. ഫോൺ: 04931 220351.
സ്പെഷ്യലിസ്റ്റ് ഡോക്ടർ നിയമനം
കീഴുപറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഗ്രാമപഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന പ്രൊജക്റ്റിന്റെ ഭാഗമായി സ്പെഷ്യലിസ്റ്റ് ഡോക്ടർ (സൈക്യാട്രി) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. മാസത്തിൽ ഒരു ഒ.പിയാണുണ്ടാവുക. എം.ബി.ബി.എസ്, എം.ഡി/ഡി.പി.എം/ഡി.എൻ.ബി എന്നീ യോഗ്യതകളും ടി.സി.എം.സി രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും നവംബർ രണ്ടിനകം കീഴുപറമ്പ് കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ mophckeezhuparamba@gmail.com എന്ന ഇ-മെയിലിലോ സമര്‍പ്പിക്കണം.
സ്റ്റാഫ് നഴ്സ് നിയമനം
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കാസ്പ് (KASP) പദ്ധതി പ്രകാരം സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. പ്ലസ്ടു, ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ്, കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ആധാർ കാർഡിന്റെ പകർപ്പും സഹിതം നവംബർ ഏഴിന് രാവിലെ 10.30-ന് ആശുപത്രി ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0494 2666439.
Follow us on :
Tags:
More in Related News
Please select your location.