Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മയ്യഴി വിമോചനസമരം

16 Jul 2026 13:03 IST

Enlight Media

Share News :

16-7-1954

ഇന്ത്യയിലെ ഫ്രഞ്ചധീനപ്രദേശങ്ങളുടെ വിമോചനത്തിനായി നടന്ന സമരങ്ങളുടെ ഭാഗമായി മയ്യഴിയിൽ നടന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളാണ് മയ്യഴി വിമോചനസമരം എന്ന പേരിൽ അറിയപ്പെടുന്നത്. ഇതിന് നേതൃത്വം നല്കിയ ഐ. കെ. കുമാരൻ മയ്യഴി ഗാന്ധിയെന്ന് അറിയപ്പെടുന്നു. 1954 ജൂലൈ 16നാണ് മയ്യഴി ഫ്രഞ്ച് ആധിപത്യത്തിൽ നിന്നും വിമോചിതമായത്.


കോളനിഭരണത്തിന്റെ തുടക്കവും വളർച്ചയും

1721 ഏപ്രിൽ 2ന് ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാകമ്പനി പ്രതിനിധി ആന്ദ്രേ മൊല്ലന്തെൻ വടകര വാഴുന്നവരുമായി കുരുമുളക് കച്ചവടത്തിനും മയ്യഴിയിൽ പാണ്ടികശാല പണിയുവാനുള്ള അനുവാദത്തിനുമായി കരാർ ഒപ്പിടുന്നതോടെയാണ് മയ്യഴിയിലെ ഫ്രഞ്ച് കൊളോണിയൽ വാഴ്ചയുടെ ചരിത്രം ആരംഭിക്കുന്നത്. തൊട്ടടുത്ത തലശ്ശേരിയിൽ പാണ്ടികശാല പണിത് കച്ചവടം നടത്തുന്ന ബ്രിട്ടീഷുകാർ മയ്യഴിയുടെ നിയന്ത്രണംകൂടി കൈവശപ്പെടുത്തുവാനുള്ള ശ്രമം ഇതോടെ ആരംഭിക്കുന്നു. കുറുങ്ങോട്ട് നായർ, തണ്ടരപ്പള്ളി കുറുപ്പ് എന്നീ നാടുവാഴികൾ മയ്യഴിയുടെ മേലുള്ള അവകാശത്തിന്റെ പേരിൽ കലഹിച്ചിരുന്നു. അതിനാൽ വടകര വാഴുന്നവരുമായി ഉണ്ടാക്കിയ കരാർ ഒരു തർക്കവിഷയമായിരുന്നു. ഈ തർക്കത്തിൽ ബ്രിട്ടീഷുകാർ പക്ഷം പിടിക്കുകയും ഫ്രഞ്ചുകാരുമായുള്ള യുദ്ധങ്ങളിൽ പങ്കാളികളാവുകയും ചെയ്തു. ഫ്രഞ്ച് അധീന ദേശങ്ങളുടെ വ്യാപ്തി ഈ യുദ്ധങ്ങൾ കാരണം നിരന്തരം മാറിക്കൊണ്ടിരുന്നു. തർക്കങ്ങളും യുദ്ധവും അവസാനിക്കുന്നത് സാമൂതിരിയുടെ മദ്ധ്യസ്ഥതയിൽ ബ്രിട്ടീഷുകാർ, ഫ്രഞ്ചുകാർ, വടകര വാഴുന്നവർ എന്നിവർ ഒപ്പിട്ട ഒത്തുതീർപ്പ് കരാറിലൂടെയായിരുന്നു.


1739ൽ ഫ്രഞ്ചുകാർ ചെറുകല്ലായി കുന്നിനുമേൽ സെന്റ് ജോർജ്ജ് കോട്ട പണിതു. അതോടൊപ്പം ഒരു പാണ്ടികശാലയും. അതോടെ ഭരണനിർവ്വഹണത്തിനുള്ള സംവിധാനങ്ങൾ ഓരോന്നായി ആരംഭിക്കുയും ചെയ്തു. വടക്കൻ കേരളത്തിൽ പ്രവർത്തിക്കുന്ന മിഷിനറിമാരുടെ സഹായത്തോടെ പള്ളിയും വിദ്യാലയവും മയ്യഴിയിൽ ആരംഭിച്ചു. ഒരു ആശുപത്രിയും അവർ മയ്യഴിയിൽ സ്ഥാപിച്ചു. മയ്യഴിയിലെ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ജീവനക്കാർ ഫ്രഞ്ച് ഭരണസംവിധാനത്തിന്റെ ഭാഗമായിരുന്നു. അതിനാൽ അവർ പോണ്ടിച്ചേരി ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ഫ്രഞ്ച്ഭരണസംവിധാനത്തിന് കീഴിലായിരുന്നു. കമ്പനിയും ഭരണസംവിധാനവും തമ്മിൽ വ്യത്യാസമില്ലായിരുന്നു.

Follow us on :

More in Related News