Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jul 2026 12:57 IST
Share News :
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിലെ വൈകല്യങ്ങൾക്കും ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായ നയങ്ങൾക്കുമെതിരെ നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്‌ചൂക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് 'വേക്ക് അപ്പ് കേരളം' കൂട്ടായ്മ ജൂലൈ 25ന് ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ രംഗത്തെ നയവൈകല്യങ്ങൾക്കെതിരെ ജനാഭിപ്രായം രൂപീകരിക്കുന്നതിനുമാണ് ഉപവാസ സമരം സംഘടിപ്പിക്കുന്നതെന്ന് അവർ പറഞ്ഞു. സാമൂഹിക, സാംസ്കാരിക, ജനാധിപത്യ വിശ്വാസികളായ മുഴുവൻ ജനങ്ങളും പരിപാടിയിൽ പങ്കെടുക്കണമെന്നും അഭ്യർഥിച്ചു.
വാർത്താസമ്മേളനത്തിൽ സംസാരിച്ചവർ, ക്രോക്കോച്ച് ജനതാ പാർട്ടി (CJP) എന്ന സംഘടനയെ പിന്തുണയ്ക്കുകയല്ല തങ്ങളുടെ നിലപാടെന്നും, എന്നാൽ നിലവിൽ ആ സംഘടന ഉയർത്തുന്ന ജനാധിപത്യ, ഭരണഘടനാ, മതനിരപേക്ഷ ആശയങ്ങളെയും ആവശ്യങ്ങളെയും പിന്തുണയ്ക്കുന്നതാണെന്നും വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ ഡോ. ഖദീജ, മന്ദാസ് ഹംസ, മേലടി ആമിന, സഹിർ, വിജയരാഘവൻ, മൊയ്തു കണ്ണൂർ, വിനീഷ് ആരാധ്യ എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.