Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; തുരങ്കത്തിൽ കുടുങ്ങിയ 6 തൊഴിലാളികൾ മരിച്ചു

14 Aug 2026 06:48 IST

NewsDelivery

Share News :

ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തെ തുടർന്ന് നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ആറ് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. രണ്ട് തൊഴിലാളികൾ ഇപ്പോഴും തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.

ചമോലി ജില്ലയിലെ പിപൽകോട്ടിയിൽ തെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. മിന്നൽ പ്രളയത്തിന് പിന്നാലെ വൻതോതിൽ മണ്ണും വെള്ളവും തുരങ്കത്തിനുള്ളിലേക്ക് ഇരച്ചെത്തുകയായിരുന്നു.

അപകടസമയത്ത് തുരങ്കത്തിനുള്ളിൽ 22 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. 20 പേരെ രക്ഷപ്പെടുത്തിയെങ്കിലും ആറ് പേർ മരിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകൾ, സൈന്യം, ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തുരങ്കത്തിനുള്ളിലെ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്ത് കുടുങ്ങിക്കിടക്കുന്ന രണ്ട് തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.

Follow us on :

More in Related News