Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 May 2026 18:05 IST
Share News :
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നിര്‍ണായക നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ കൊല്ലത്തെ നിയുക്ത എം എൽ എ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പിനെ തട്ടിമാറ്റി ബിന്ദു കൃഷ്ണ. ബലമായി ആലിംഗനം ചെയ്യാന്‍ ശ്രമിച്ച് ചെറിയാന്‍ ഫിലിപ്പിനെ തട്ടിമാറ്റിയ ബിന്ദുകൃഷ്ണ മുന്നോട്ട് നടക്കാന്‍ ഒരുങ്ങിയെങ്കിലും ചെറിയാന്‍ ഫിലിപ്പ് വീണ്ടും വട്ടം നില്‍ക്കുകയായിരുന്നു. കൈ കൂപ്പി മുന്നോട്ട് നീങ്ങുകയാണ് തുടര്‍ന്ന് ബിന്ദുകൃഷ്ണ ചെയ്തത്.
കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെ ഇന്ദിരാഭവന് മുന്നിലാണ് സംഭവം. എംഎല്‍എമാരെ സ്വീകരിക്കാന്‍ നില്‍ക്കുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. യോഗത്തില്‍ പങ്കെടുക്കാന്‍ ബിന്ദു കൃഷ്ണ എത്തിയപ്പോള്‍ സ്വീകരിക്കുന്നതിനിടെ ആലിംഗനം ചെയ്യാന്‍ ചെറിയാന്‍ ഫിലിപ്പ് ശ്രമിക്കുകയായിരുന്നു.
ബിന്ദു കൃഷ്ണ ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ചെറിയാന്‍ ഫിലിപ്പ് ആലിംഗനം ചെയ്യാന്‍ ശ്രമിച്ചു. ഇതോടെ ബിന്ദു കൃഷ്ണ ചെറിയാന്‍ ഫിലിപ്പിനെ തള്ളിമാറ്റി കടന്നുപോകുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പാലോട് രവി അടക്കമുള്ള മറ്റ് നേതാക്കള്‍ക്ക് കൈ കൊടുത്താണ് ബിന്ദു കൃഷ്ണ കടന്നുപോയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചെറിയാന്‍ ഫിലിപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.